സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

praveshnolsavam-24

2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം  കൃത്യം 

10 30 ന്  ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ  നവാഗതരായ  90 ഓളം  കുട്ടികളെ  സ്വീകരിച്ചു.  ഈശ്വര പ്രാർത്ഥനയോടെ  പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ബഹുമാനപ്പെട്ട  പ്രധാന അധ്യാപിക Rev. Sr. Anna Lissy  ഏവരെയും  സ്വാഗതം ചെയ്തു  ബ്ലോക്ക് മെമ്പർ  ശ്രീമതി.  സിന്ധു ജോഷി  ഉദ്ഘാടന കർമ്മം  നിർവഹിച്ചു. PTA  പ്രസിഡൻറ്   ശ്രീ ജോർജ്  പി ജെ  നവാഗതരായ കുട്ടികൾക്ക്  ആശംസകൾ  അർപ്പിച്ച്  സംസാരിക്കുകയുണ്ടായി. പ്രതീകാത്മക  പാഠപുസ്തക വിതരണം  വാർഡ് മെമ്പർ  ശ്രീമതി  ഗ്രേസി ജസ്റ്റിൻ  നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ  കലാകാരികളായ  കുട്ടികളുടെ  മനോഹരമായ  നൃത്തച്ചുവടുകൾ  നവാഗതരായ കുട്ടികൾക്ക്  സന്തോഷം നൽകി. പുതിയതായി  എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും  മിഠായിയും   സമ്മാനവും നൽകി.  തുടർന്ന്  രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച്  ജിഷ ടീച്ചർ  ക്ലാസ് എടുത്തു.  മേരി ടീച്ചർ  ഏവർക്കും  നന്ദി പറഞ്ഞു.

  ലോക പരിസ്ഥിതി ദിനാഘോഷം

2024-2025  ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം"

പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സുസ്ഥിരതയുടെയും പ്രാധാന്യം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ ഒന്നിക്കുന്ന ദിവസമാണ് പാരിസ്ഥിതി ദിനം. പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കാനും  പുനഃസ്ഥാപിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്തത്തിൻ്റെ ആഗോള ഓർമ്മപ്പെടുത്തലായി വർഷം തോറും ജൂൺ 5-ന് ആഘോഷിക്കുന്നു.

ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം" എന്നതാണ് ഈ വർഷത്തെ പ്രമേയം.

. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടിപ്പറമ്പ് സെന്റ് ജോസഫ് വിദ്യാലയം വളരെ ആവേശത്തോടെ തന്നെയാണ് ഈ ദിനവും കൊണ്ടാടിയത്.ഒരുക്കങ്ങൾക്ക് മുന്നോടിയായി തന്നെ മെയ് 30 വെള്ളിയാഴ്ച സയൻസ് അധ്യാപകർ ഒരു അവലോകനയോഗം നടത്തുകയുണ്ടായി.പ്രസ്തുത യോഗത്തിൽ ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള മത്സരങ്ങളും കാര്യപരിപാടികളെയും കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. കുട്ടി കർഷകനെ ആദരിക്കാം, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ ഇതിനു മുന്നോടിയായി നടത്തുകയും,എൽപി യുപി തലത്തിൽ വിജയിയെ കണ്ടെത്തുകയും ചെയ്തു.കുട്ടികൾ സജീവമായി തന്നെ ഈ മത്സരങ്ങളിൽ പങ്കെടുത്തു.

             2024 ജൂൺ 5 ബുധനാഴ്ച രാവിലെ 10:30 ന് സ്കൂൾ അങ്കണത്തിൽവച്ച് പരിസ്ഥിതി ദിനാഘോഷം നടത്തപ്പെട്ടു. ശാസ്ത്രക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അവതാരകരായിരുന്നത് ഷന്യ ടീച്ചറും,ജോസ്ന ടീച്ചറും,ജിഷ ടീച്ചറുമായിരുന്നു. സ്കൂളിലെ ഗായകസംഘം  ഭക്തിനിർഭരമായ പ്രാർത്ഥനാ ഗീതത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. ജോസ്ന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് 2024 - 2025ലെ സയൻസ് ക്ലബ്ബ് ഔദ്യോഗികമായി ഹെഡ് മിസ്ട്രസ് Rev. Sr Anna Lisy ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിവിധ മത്സരങ്ങൾ വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.അസംബ്ലിയിൽ കർഷകപ്രഗൽഭരായ ശ്രീജൂടപ്പൻ,ശ്രീ രവീന്ദ്രൻ, ശ്രീ രവീന്ദ്രകുമാർ എന്നിവർ കുട്ടികളെ ബോധവൽക്കരിച്ചു സംസാരിച്ചു.വിദ്യാർത്ഥി പ്രതിനിധികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ശേഷം വിദ്യാർത്ഥിപ്രതിനിധി കുമാരി ഹന്ന മരിയ പരിസ്ഥിതിദിനത്തിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ച് കൊച്ചു പ്രസംഗം അവതരിപ്പിച്ചു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും,അന്യം നിന്നു പോകുന്ന കൃഷി വീണ്ടെടുക്കുവാനും സന്ദേശം തരുന്ന മനോഹരമായ പരിസ്ഥിതി നൃത്തം കുമാരി മേരി റോമയും സംഘവും അവതരിപ്പിച്ചു.മഴക്കാല രോഗങ്ങൾ, വ്യക്തി ശുചിത്വം എന്നിവയെ ആസ്പദമാക്കി മനോഹരമായ ബോധവൽക്കരണനാടകം അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.ഭൂമിയുടെ മനോഹാരിത വിളിചോതുന്ന ഇമ്പമായ ഗാനം കുമാരി മേരി ഷാൻറ്റലും സംഘവും ആലപിച്ചു.   

           പ്രകൃതി ദുരന്തങ്ങൾക്ക് കാരണം മനുഷ്യരുടെ ചെയ്തികൾ ആണെന്ന  സന്ദേശവും അതോടൊപ്പം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും തങ്ങളിൽ നിക്ഷിപ്തമാണെന്ന അവബോധവും ശ്രീ ജൂടപ്പൻ തന്റെ എളിയ സന്ദേശത്തിലൂടെ പറഞ്ഞു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ മഴക്കാല രോഗങ്ങളെയും വ്യക്തി ശുചിത്വത്തെയും കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി. റിയ ടീച്ചറിന്റെ നന്ദി പ്രസംഗത്തിലൂടെ  പരിസ്ഥിതി ദിനാഘോഷങ്ങൾ സമാപിച്ചു.