പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
ചിറ്റൂർ പാഠശാല സംസ്കൃത ഹൈസ്ക്കൂളിലെ പ്രവേശനോത്സവം, SSLC വിജയികളെ അനുമോദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോക്ടർ എം. കെ. സുദർശനൻ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ എം. ബി. മുരളീധരൻ അധ്യക്ഷനായിരുന്നു .SSLC പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മൊമൻ്റോയും കാഷ് പ്രൈസും നൽകി.USS ഗിഫ്റ്റഡായും സ്കോളർഷിപ്പ് നേടിയ രോഹിൻ . ആർ, 2022-23 വർഷത്തെ വിജയി ശ്രീരാം . ആർ . കെ എന്നിവർക്കുംമൊമൻ്റൊയും ക്യാഷ് അവാർഡും നൽകി. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു. ബോർഡ് മെമ്പർമാരായ പ്രേംരാജ് ചൂണ്ടലാത്ത്, ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡപ്യൂട്ടി കമ്മീഷണർ സുനിൽ കുമാർ, വാർഡ് കൗൺസിലർ കിഷോർ കുമാർ, ചിറ്റൂർ കാവ് ദേവസ്വം ഓഫീസർ മുരളീധരൻ, പി. ടി. എ പ്രസിഡൻ്റ് ചന്ദ്രിക ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ പി. ആർ. ജയശീലൻ, സുരേഷ് കുമാർ. വി എന്നിവരെ കൊച്ചിൻ ദേവസ്വം ബോർഡ് ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക അജിതകുമാരി. പി എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനു ചന്ദ്രൻ നന്ദിയും പറഞ്ഞു.