ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25
പ്രവേശനോത്സവം
ചാത്തങ്കൈ ഗവ. എൽ.പി.സ്കൂൾ പ്രവേശനോത്സവം ജൂൺ 3ാം തീയതി രാവിലെ 10 മണിക്ക് വാർഡ് മെമ്പർശ്രീമതി ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡൻ്റ് ശ്രീ മണികണ്ഠൻ എം. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു മുൻ ഹെഡ്മാസ്റ്റർ ശ്രീ വിക്രമൻ ഉണ്ണി മാഷ് മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി മിനിമോൾ എസ് എം.സി ചെയർപേഴ്സൺ ശ്രീമതി പ്രീത എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശ്രീ. ഇസ്മയിൽ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു എസ് ആർ ജി കൺവീനർ ശ്രീമതി അനഘ ടീച്ചർ നന്ദി പറഞ്ഞു. 'കുട്ടികൾക്ക് ഇടുവുങ്കാൽ വിവേകാനന്ദ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് മധുരപലഹാരങ്ങളും സഫ്ദർ ഹാഷ്മി ക്ലബ് പഠനോപകരണങ്ങളും വിതരണം ചെയ്തു.
| Home | 2025-26 |