ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25

ചാത്തങ്കൈ ഗവ. എൽ.പി.സ്കൂൾ പ്രവേശനോത്സവം ജൂൺ 3ാം തീയതി രാവിലെ 10 മണിക്ക് വാർഡ് മെമ്പർശ്രീമതി ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് ശ്രീ മണികണ്ഠൻ എം. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു.  മുൻ ഹെഡ്മാസ്റ്റർ ശ്രീ വിക്രമൻ ഉണ്ണി മാഷ്, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി മിനിമോൾ,  എസ് എം.സി ചെയർപേഴ്സൺ ശ്രീമതി പ്രീത എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശ്രീ. ഇസ്മയിൽ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. എസ് ആർ ജി കൺവീനർ ശ്രീമതി അനഘ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾക്ക് ഇടുവുങ്കാൽ വിവേകാനന്ദ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് മധുരപലഹാരങ്ങളും  സഫ്ദർ ഹാഷ്മി ക്ലബ് പഠനോപകരണങ്ങളും വിതരണം ചെയ്തു.


ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കളറിംഗ് മത്സരവും 3 4 ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം , ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു... ഇതിൻ്റെ ഭാഗമായി സ്കൂൾ മുറ്റത്ത്  വിവിധ ഇനം വൃക്ഷത്തൈകൾ നട്ടു.. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു...

പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ ബോധവത്കരണ ക്ലാസ്സ്

കളനാട് പി.എച്ച്.സി യിലെ അനീഷ സിസ്റ്ററുടെ നേതൃത്വത്തിൽ ജൂൺ 13 ന് സ്കൂളിൽ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ ഇതിനെതിരെ പ്രതിജ്ഞ എടുത്തു...

ജൂൺ 19 വായനാദിനം

വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു... സ്കൂൾ അസംബ്ലിയിൽ കവി പരിചയം, പ്രസംഗം എന്നിവ അവതരിപ്പിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.. തുടർന്ന് 2,3,4 ക്ലാസ്സിലെ കുട്ടികൾക്ക് കയ്യെഴുത്ത് മത്സരം നടത്തി.. കയ്യെഴുത്ത് മത്സരത്തിൽ ആവണി, നവന്യാ മനോജ് ഒന്നും രണ്ടും സ്ഥാനത്തെത്തി. തുടർന്ന് 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.. ഹൃദ്യശ്രീ , ഹൃദിക എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി..

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു...

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കവി പരിചയം, പുസ്തക പരിചയം, ബഷീർ കവിത ആലപിക്കൽ, എന്നിവ അവതരിപ്പിക്കുകയുണ്ടായി.... തുടർന്ന് ബഷീർ കൃതികളിലെ ഒരു രംഗത്തിൻ്റെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.. ശേഷം നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ഹൃദിക,ഹൃദ്യശ്രീ, അയൻ കൃഷ്ണ എന്നിവർ നേടുകയുണ്ടായി.

ജൂലായ് 21 ചാന്ദ്രദിനം

ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലിയിൽ പ്രസംഗം , അമ്പിളി കവിത അവതരണം, കടങ്കഥ , ചാന്ദ്രദിന കുറിപ്പ് അവതരണം, ചാന്ദ്ര ദിന പതിപ്പ് പ്രകാശനം എന്നിവ നടത്തുകയുണ്ടായി... തുടർന്ന് 3,4 ക്ലാസ്സിലെ കുട്ടികളുടെ പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും ചാന്ദ്ര യാത്രയുടെ വീഡിയോ പ്രസൻ്റേഷനും നടത്തുകയുണ്ടായി..

ജൂലായ് 27

33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിച്ചതിന്റെ ഭാഗമായി രാജ്യത്തിനു മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം നാലു മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഓരോ നാലുവർഷം കൂടുമ്പോഴും സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലാണ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേരുകയും ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിക്കുകയും ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു കേൾപ്പിക്കുകയും ചെയ്തു...

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൃത്യം 9.30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ അനിൽ മാസ്റ്റർ പതാക ഉയർത്തി.. തുടർന്ന് പി ടി എ പ്രസിഡൻ്റ് ശ്രീ എം മണികണ്ഠൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലേക്ക് സ്കൂൾ HM അനിൽ മാസ്റ്റർ എല്ലാവരെയും സ്വാഗതം ചെയ്തു.. വാർഡ് മെമ്പർ ശ്രീമതി ആയിഷ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി മിനി മോൾ, എസ് എം സി ചെയർപേഴ്സൺ ശ്രീമതി ജിഷ, മദർ പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രീത എന്നിവർ ആശംസ അർപ്പിച്ചു..തുടർന്ന് 2023 24 അധ്യയന വർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിച്ച ഓരോ ക്ലാസിലെയും കുട്ടികളെയും അതുപോലെ LSS വിജയികളായ പാർവതി പി, സനിക സി എസ്, നഫീസത്ത് നജുവ, എന്നീ കുട്ടികളെയും ഇഷ്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലും സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലും അനുമോദിച്ചു.. SRG കൺവീനർ ശ്രീമതി അനഘ ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു..


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25&oldid=2553309" എന്ന താളിൽനിന്ന് ശേഖരിച്ചത്