എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
2021-2022 അധ്യായനവർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം രാവിലെ 10മണിക്ക് നടന്നു. എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്. ബഹുമാനപ്പെട്ട D.E.O
ശ്രീ N. D സുരേഷ് സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി റോസ്, പി. ടി. എ പ്രസിഡൻ്റ് ശ്രീ സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
D. E. O ശ്രീ N. D സുരേഷ് സാർ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു. കുട്ടികൾക്ക് നല്ല പ്രോത്സാഹനവും നൽകി. കുട്ടികൾ ഓൺലൈനായി അവരുടെ വീടുകളിൽ ഇരുന്നാണ് പരിപാടികൾ വീക്ഷിച്ചത്. സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുമാരി അതുല്യ E. B വളരെ രസകരമായ ഒരു പരീക്ഷണംഅവതരിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി സയൻസ് ക്ലബ്ബിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കുമാരി അതുല്യ E.B ,വൈസ് പ്രസിഡന്റ് കുമാരി ദേവനന്ദ T.A, സെക്രട്ടറി കുമാരി വൈഗ P.J എന്നിവർ സ്ഥാനമേറ്റു .പിന്നീട് 5 ,6, 7 ക്ലാസുകളിൽ നിന്ന് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. 12.30 pm ന് പരിപാടി അവസാനിച്ചു .
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് എക്സിബിഷൻ നടത്തി. കൊളാഷ്,ലഘുപരീക്ഷണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രത്യേകം അഭിനന്ദിച്ചു. വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു

.