ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/പ്രവർത്തനങ്ങൾ
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വിദ്യാലയ മുറ്റത്തു തൈകൾ നട്ടുപിടിപ്പിച്ചു
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വിദ്യാലയ മുറ്റത്തു തൈകൾ നട്ടുപിടിപ്പിച്ചു .പോസ്റ്റര് നിർമ്മാണം പ്രശ്‌നോത്തരി ,പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു
പ്രവേശനോത്സവം ഊഷ്മളമായി ആഘോഷിച്ചു
2024 -2025 വർഷത്തെ നവാഗതരായ കുട്ടികളെ ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയ മുറ്റത്ത് അദ്ധ്യാപകരും രക്ഷിതാക്കളും ഉഷ്മളമായി സ്വീകരിച്ചു .
ജില്ല പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ ,വാർഡ് മെമ്പർ മജീദ് പച്ചമ്പള ,പ്രധാനാദ്ധ്യാപകൻ അബ്ദുൽ ഹമീദ് മാസ്റ്റർ പ്രസംഗിച്ചു പഠനോപകാരങ്ങൾ പി ടി എ വിതരണം ചെയ്തു .മധുര പലഹാര വിതരണം ,ഘോഷയാത്ര എന്നിവ പരിപാടിയെ അകര്ഷകമാക്കി
ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
ജി വി എച്ച് സ്എസ് ഹേരൂർ മീപിരി യിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ അപ്പങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് കഴിഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകർക്ക് പ്രാദേശികമായി ഉണ്ടാക്കുന്ന പലഹാരങ്ങൾ രുചിച്ചു നോക്കാൻ കഴിഞ്ഞു. ജാഫർ മാസ്റ്റർ ചായ്യോത്ത് പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി ശ്രീ ശ്രീനിവാസൻ സാർ ഷെഫീഖ് സാർ അനീഷ് സാർ മൈമൂന ടീച്ചർ എന്നിവർ പങ്കെടുത്തു
ലിറ്റിൽ കൈറ്റ് ഏകദിന യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.
സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
വിവിധ ചെടികൾ നട്ട് പിടിപ്പിച്ച് സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജാനാർദ്ദനൻ മാഷിന്റെ നേതൃത്വത്തില് പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നുണ്ട്
സോപ്പ് നിർമ്മാണ പരിശീലനം നടത്തി
യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.
അറബി ഭാഷ ദിനം ആഘോഷിച്ചു
ഡിസംബർ 18 ലോക അറബി ഭാഷ ദിന ത്തിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മുഹമ്മദ് ഷഫീഖ് സാർ, ജാഫർ സാർ , തസ് രിയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് ഹെഡ് മാസ്റ്റർ അബ്ദുൽ ഹമീദ് സാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അഭിപ്രേരണ ക്ലാസ് ജി.വി.എച്ച് ഹേരൂർ മീപ്പിരി ഹാളിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ നിർമൽ കുമാർ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് ജാസ്മി നന്ദി പറഞ്ഞ ചടങ്ങിൽ ജനാർദ്ദനൻ സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഹമ്മദ് ഷഫീഖ് സാർ മുത്തലിബ് സാർ ജാഫർ സാർ റെജിമോൾ ടീച്ചർ അമ്പിളി ടീച്ചർ രാജി ടീച്ചർ അനീഷ് മോൻ സാർറീന പയസ് ടീച്ചർ, സുമതി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
മഞ്ചേശ്വരം സബ് ജില്ലാ ഹിന്ദി ഹാൻഡ് റൈറ്റിംഗ് മൽസരത്തിൽ ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി മൂന്നാം സ്ഥാനം കരസ്ഥമാക്കി
മഞ്ചേശ്വരം സബ് ജില്ലാ ഹിന്ദി ഹാൻഡ് റൈറ്റിംഗ് മൽസരത്തിൽ മൂന്നാം സ്ഥാനം ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി യിലെ വിദ്യാർത്ഥിനി ഫാത്തിമയെ ആദരിച്ചു
സുഗമ ഹിന്ദി പരീക്ഷ സംഘടിപ്പിച്ചു
ജി.വി.ച്ച് എസ് എസ് ഹേരൂർ മീപ്പിരി സ്കൂളിൽ സുഗമഹിന്ദി പരീക്ഷ നടത്തി. ശ്രീ മുത്തലിബ് സാർ , സുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |