സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024-25
സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നില 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു പുതുതായി സ്കൂളിൽ വന്ന് കുട്ടികളെ സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് സ്വീകരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികൾക്കും ഉള്ള പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പങ്കെടുത്തു
ജൂൺ 5 പരിസ്ഥിതി ദിനം



ജൂൺ 5 പരിസ്ഥിതി ദിനം 2024 25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു.
