ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024 -2025

ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് അഫ്സൽ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ പി എസ് എം ഹുസൈൻ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി ആർ വിനീത കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു .എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത ബൈജു , ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി  ശ്രീ സാബു സി സിറിയക് , ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സതി ജെ  എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ സുഹറ സുധീർ നന്ദി പ്രകാശനം നടത്തി .തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു .ഇതിനു ശേഷം നവാഗതരെ സമ്മാനങ്ങളും മധുരവും നൽകി ആനയിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രമാണം:35014 pvu9.jpg|alt= പ്രമാണം:35014 pvu7.jpg|alt= പ്രമാണം:35014 pvu6.jpg|alt= പ്രമാണം:35014 pvu4.jpg|alt=

</gallery>