ഉള്ളടക്കത്തിലേക്ക് പോവുക

സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം - ജൂൺ 3

2024 ലെ പ്രവേശനോത്സവം സമൂഹം ഹൈസ്കൂളിൽ ഗംഭീര പരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ രാജ്കുമാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ശ്രീ ഗണേശൻ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് മധുരം നൽകിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയും വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. മധ്യവേനലവധിയ്ക്ക് നടന്ന വിവിധ പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികളെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും കലാ മേഖലയിൽ തിളങ്ങുന്നവരുമായ ആകാശ് ആഞ്ജനേയൻ, അമൃതവർഷ കണ്ണൻ എന്നിവർ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു.