സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2025-26
2025 - 26 ലെ പ്രവർത്തനങ്ങളും നേട്ടങ്ങളും.
19.01.2026 തിങ്കളാഴ്ച
1. 1. 2025-26 അധ്യയനവർഷത്തെ സ്കൂൾ വാർഷികം ഗംഭീരമായി ആഘോഷിച്ചു. കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷനേതാവും പറവൂർ നിയമസഭാംഗവുമായ ശ്രീ അഡ്വ. വി ഡി സതീശൻ അവർകൾ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃയോഗം അധ്യക്ഷ ശ്രീമതി ഹരിപ്രിയ എച്ച് അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ രമേഷ് ഡി കുറുപ്പ് മുഖ്യാതിഥിയായി. മാനേജ്മെന്റ് കമ്മിറ്റി അംഗം ശ്രീ ജി ചന്ദ്രശേഖർ കുട്ടികൾക്കുള്ള അവാർഡ് വിതരണം നിർവ്വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീമതി ആശാ ദേവദാസ്, ശ്രീ ജോബി പഞ്ഞിക്കാരൻ, പറവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രേംജിത്ത് സർ, മാതൃസംഗമം കൺവീനർ ശ്രീജ ദാസ് മുതലായവർ ആശംസകൾ അർപ്പിച്ചു. ദീർഘകാലത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലളിത എസ്, ശ്രീമതി ആശ എസ്, ശ്രീമതി ആശ ആർ എന്നിവർക്ക് യാത്രയയപ്പും നൽകി. ഈ അക്കാദമിക വർഷത്തിൽ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് അവാർഡുകളും സമ്മാനങ്ങളും നൽകി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും ഉണ്ടായിരുന്നു.

22.01.2026 വ്യാഴാഴ്ച
1. നോർത്ത് പറവൂർ മുനിസിപ്പാലിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ചിത്രരചനാ മത്സരത്തിൽ ഈ വിദ്യാലയത്തിലെ നൈതിക് വിജോയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

26.01.2026, തിങ്കളാഴ്ച
1. ഭാരതത്തിന്റെ 77ആം റിപ്പബ്ലിക് ദിനാഘോഷമായി ബന്ധപ്പെട്ട് സ്കൂളിൽ രാവിലെ 7.30 ന് സ്കൂൾ മാനേജ്മെന്റ് അംഗം ശ്രീ ചന്ദ്രശേഖർ ദേശീയപതാക ഉയർത്തി. എല്ലാ വിദ്യാർത്ഥികൾക്കും ലഘുഭക്ഷണം വിതരണം ചെയ്തു. സ്കൂൾ ലീഡർ ശ്രൂതിലക്ഷ്മി റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി രമാ ഗോപിനാഥ്, പി ടി എ പ്രസിഡന്റ് ശ്രീമതി ഹരിപ്രിയ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പറവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപക-അധ്യാപികമാരും പി ടി എ അംഗങ്ങളും പങ്കെടുത്തു. പറവൂർ കച്ചേരി മൈതാനിയിൽ ചേർന്ന ദേശീയപതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. പറവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി കെ എസ് എന്നിവർക്ക് പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനവും നൈതിക് വിജോയ് ക്ക് ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. അതിനുള്ള സമ്മാനങ്ങൾ കുട്ടികൾ പ്രതിപക്ഷനേതാവിൽ നിന്നും കൈപ്പറ്റി.

27.01.2026, ചൊവ്വാഴ്ച
കുട്ടിഡോക്ടർ പദ്ധതി
കുട്ടിഡോക്ടർ പദ്ധതിയിലേക്ക് ഈ വിദ്യാലയത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഇന്നും നാളെയുമായി പറവൂർ താലൂക്ക് ആശുപത്രിയിൽ വച്ച് ക്ലാസുകൾ നടക്കുന്നു.
ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
സിദ്ധാർത്ഥ് ടി എസ്
ആദികേശ് എം എൻ
ആദിത്യകൃഷ്ണ കെ എസ്
അനൂജ്കൃഷ്ണ ബി നായർ
ആരോമൽ കെ ജി
ശ്രുതിലക്ഷ്മി
സന്ധ്യാലക്ഷ്മി
ലക്ഷ്മി അയാന അമൃത്
സന പ്രിൻസിൽ
ആദ്രിക ടി ഏ