എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 30 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (ോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എൽ എഫ് വിദ്യാക്ഷേത്രം തിരികൊളുത്തിയ കാലം മുതൽ‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്    ഭാരത ഗൈഡ്സ്.വർഷംതോറും രാഷ്ട്രപതി,രാജ്യപുരസ്ക്കാർ,ത്രിതീയഗൈഡ്സ് എന്നീ പുരസ്കാരങ്ങൾ എൽ എഫിന്റെ പ്രതിഭകൾ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.കളികളും        കായികപരിശീലനങ്ങളും സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് സഹായകരമാണ്.ഗൈഡിങ്ങ് സ്ഥാപകനായ ബേഡൻ  പവ്വൽ 1907 -ൽ വിഭാവനം ചെയ്തതനുസരിച്ച് ജന്മ,വർഗ്ഗ,വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശനമനുവദിക്കുന്ന,യുവജനങ്ങൾക്കുവേണ്ടിയുള്ള  സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി എൽ എഫിൽ ഭാരത് ഗൈഡ്സ് പ്രവർത്തിച്ചുപോരുന്നു.യുവജനങ്ങളുടെ കായികവും  സാമൂഹികവും ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്,അവരെ വ്യക്തികൾ എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാർ  എന്ന  നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കും വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിൽ എൽ എഫ്  ശ്രദ്ധിക്കുന്നു.