സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ

മനോരമ നല്ലപാഠം A+ പുരസ്‌കാരം

2022-23 അക്കാദമിക വർഷത്തിലെ നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നമ്മുടെ സ്‌കൂളിന് മലയാള മനോരമ A+ അവാർഡ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവർകളിൽ നിന്ന് സ്‌കൂൾ നല്ലപാഠം കോഡിനേറ്റർമാരായ നിഷ ടീച്ചറും ബീന ടീച്ചറും അവാർഡ് ഏറ്റുവാങ്ങി.

സഹപാഠിക്കൊരു കൈത്താങ്ങ്‌
സ്വന്തമായി വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകുക എന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് മാസത്തിൽ കുട്ടികളിൽ നിന്നും ധനസഹായം സമാഹരിച്ചു. എല്ലാ വിഭാഗം കുട്ടികളുടേയും സഹകരണത്തോടെ മൂന്നു ദിവസം നീണ്ടുനിന്ന ധനസമാഹരണത്തിന്റെ ഫലമായി നല്ലൊരു തുക സമാഹരിക്കാനും ഭവനനിർമ്മാണം ആരംഭിക്കാനും കഴിഞ്ഞു.

നല്ല ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങളും
സ്‌കൂൾ നല്ലപാഠം ക്‌ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നല്ല ഭക്ഷണശീലങ്ങൾ പാലിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഒരു അവബോധ ക്‌ളാസ്സ് സംഘടിപ്പിച്ചു. നല്ല വ്യായാമത്തിന്റെയും ഉറക്കത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ക്‌ളാസ്.

ഫ്രീഡം ഫെസ്റ്റ് 2023
സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്‌ളബിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് അനുബന്ധിച്ച് സ്‌കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച സാങ്കേതികവിദ്യ പ്രദർശനം ഏറെ വിജ്ഞാനപ്രദമായിരുന്നു. റോബോട്ടിക്‌സിന്റെ വിവിധ സാധ്യതകൾ, വിവിധ സോഫ്റ്റുവെയറുകളുടെ ഉപയോഗം സംബന്ധിച്ച പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു. പ്രദർശനം ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു.