അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഹിരോഷിമ നാഗസാക്കി ദിനംകൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനം

അസംപ്ഷൻ ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം യുദ്ധവിരുദ്ധദിനമായി ആചരിച്ചു. പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.അസംബ്ലിയിൽ  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ

സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽപ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത് .കൺവീനർ ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വിദ്യാർത്ഥി പ്രതിനിധി അസംബ്ലിയിൽ പരിസ്ഥിതിദിന സന്ദേശം നൽകി .പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയും ജലസംരക്ഷണം വായു മലിനീകരണം തുടങ്ങിയവയിൽ ശ്രദ്ധ വേണമെന്ന് സന്ദേശത്തിൽ ഓർമിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാറും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

യുദ്ധവിരുദ്ധ സന്ദേശം നൽകി

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ വിനു തോമസ് സാർ യുദ്ധവിരുദ്ധ സന്ദേശം നൽകി .യുദ്ധം ലോകത്തിന് നാശം മാത്രമേ നൽകൂ എന്നും യുദ്ധത്തിലൂടെ പട്ടിണിയും ദാരിദ്ര്യവും രോഗവും വർദ്ധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു ..വരുംത വരും തലമുറയിലെ പൗരന്മാരായ വിദ്യാർഥികൾ യുദ്ധത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് മനസ്സിലാക്കണമെന്നും ലോകസമാധാനത്തിനും സുരക്ഷയ്ക്കുമായി പരസ്പര ധാരണയിലും സൗഹൃദത്തിലും രാഷ്ട്രങ്ങൾ വളരേണ്ട ആവശ്യകതയെ കുറിച്ച് ചിന്തിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു ലോക രാഷ്ട്രങ്ങൾ തമ്മിൽ സൗഹൃദത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ, സാമൂഹ്യ വികസനത്തിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താൻ ആവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആൻഡ്രിയ സന്ദേശം നൽകി യുദ്ധത്തിനെതിരെ വിദ്യാർഥികളായ നാം ബോധവാന്മാരാവണമെന്ന് ആൻഡ്രിയഓർമിപ്പിച്ചു.

പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. യുദ്ധത്തിൻറെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ചിത്രങ്ങൾ ആയിരുന്നു പോസ്റ്റർ പ്രദർശനത്തിലൂടെ പ്രദർശിപ്പിച്ചത് .വിദ്യാർത്ഥികളെ ക്ലാസ് അടിസ്ഥാനത്തിൽ പ്രദർശനം കാണുന്നതിന് അവസരം നൽകി .പ്രദർശന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് വിദ്യാർത്ഥികളും സഹകരിച്ചു.

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് പുറമേ ബത്തേരി നഗരത്തിലൂടെ എൻസിസി ,സ്കൗട്ട് ,ജെ ആർ സി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മാനവികതയ്ക്കും മാനവരാശിക്കും എതിരായ യുദ്ധം സർവ്വനാശം വരുത്തിവെക്കുമെന്ന സന്ദേശം പ്ലക്കാടുകളിൽ എഴുതി വിദ്യാർത്ഥികൾ നഗരത്തിലൂടെ സഞ്ചരിച്ചു.റാലിക്ക് സോഷ്യൽ സയൻസ് ക്ലബ്ബിലെ അധ്യാപകർ നേതൃത്വം നൽകി

യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .പ്രവർത്തനങ്ങൾക്ക് സ്കൂളിൽ ലീഡർ അശ്വിൻ നേതൃത്വം നൽകി.

ലോകയുദ്ധവിരുദ്ധ ദിനം

സോഡാക്കു കൊക്കുകളെ പറത്തി.

ലോകയുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച പേപ്പർകൊക്കുകൾ എല്ലാ വിദ്യാർത്ഥികളും ഗ്രൗണ്ടിലേക്ക് ഇറങ്ങി നിന്ന് പ്രതീകാത്മകമായി  ആകാശത്തിലേക്ക് ഉയർത്തി വിട്ടു .മനോഹരമായ കാഴ്ചയായിരുന്നു അത്.വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധമനോഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ യുദ്ധവിരുദ്ധ പോസ്റ്റർ,യുദ്ധവിരുദ്ധ റാലി ,പ്രദർശനം,ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു .സോഷ്യൽസയൻസ് അധ്യാപകരും സ്കൗട്ട് ഗൈഡ് ടീച്ചേഴ്‍സും പരിപാടികൾക്ക് നേതൃത്വം നൽകി .