എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/എന്റെ വിദ്യാലയം
'എൻ്റെ വിദ്യാലയം'
എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി
എന്നെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തിയ എൻറെ പ്രിയപ്പെട്ട വിദ്യാലയം. എന്നെ മൂല്യബോധത്തിൽ വളർത്തിയ വിദ്യാലയം. മാതാപിതാ ഗുരു ദൈവം എന്ന വാക്യത്തെ നെഞ്ചിലേറ്റാൻ പഠിപ്പിച്ച വിദ്യാലയം എന്നും മനസ്സിൽ പച്ചകെടാത്ത ഓർമ്മകളുമായി മായാത്ത സ്വപ്നമായി എൻറെ മനസ്സിൽ സ്ഥാനം പിടിച്ച എൻറെ വിദ്യാലയം കൂട്ടുകൂടാനും കൊത്തിപ്പിരിയാനും വീണ്ടും കൈകോർക്കാനും എന്നെ പഠിപ്പിച്ച വിദ്യാലയം. ഇന്ന് വിദ്യാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ എല്ലാം ഓർമ്മകളിൽ മാത്രമായി ചുരുങ്ങി നിൽക്കുന്നു..............