ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്/എന്റെ ഗ്രാമം
ചാമുണ്ഡിക്കുന്ന്
കാസറഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം.ചരിത്രത്തിന്റെ പടവുകളിലൂടെ ഒരു യാത്ര നടത്തുകയാണെങ്കിൽ കാടിനോടും കാട്ടുപോത്തിനോടും മാരിയോടും മഹാമാരികളോടും പോരാടി വിയർപ്പൊഴുക്കിയും ജീവിതങ്ങൾ ഹോമിച്ചും കഷ്ടപ്പാടിന്റെ കയങ്ങളിൽ നിന്നും നീന്തി കര പറ്റിയ ജനതയുടെ വിജയഗാഥകൾ ചാമുണ്ഡി കുന്നിൽ നമുക്ക് ദർശിക്കാം.ഇവിടത്തെ ആദിവാസി ജനത അഹോരാത്രം പണിയെടുത്ത് പൊന്നു വിളയിച്ച മണ്ണിൽ ചാമയും തവരയും മുത്താറിയും മുതിരയും നെല്ലും യഥേഷ്ടം വിളഞ്ഞിരുന്ന ഒരു ചരിത്രമുണ്ട്. നിത്യജീവിതം വട്ടത്തികയ്ക്കാൻ കഴിഞ്ഞിരുന്ന അവർക്ക് അക്ഷരത്തിന്റെ നറുവെളിച്ചം അപ്രാപ്യമായിരുന്നു. അടുത്ത തലമുറയ്ക്ക് എങ്കിലും അറിവിന്റെ മധുരം നുകരണമെന്ന ആഗ്രഹത്തോടെയുള്ള ഒരു നാടിന്റെ അധ്വാനത്തിന്റെ സാക്ഷാത്കാരമാണി വിദ്യാലയം..