ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട്

മലമ്പുഴ

മലമ്പുഴ ഉദ്യാനം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ.

മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ

  • മലമ്പുഴ ഡാം
    മലമ്പുഴ ഡാം
  • മലമ്പുഴ ഉദ്യാനം
  • റോപ് വേ
  • സ്നേക്ക് പാർക്ക്
  • റോക്ക് ഗാർഡൻ
  • മത്സ്യ ഉദ്യാനം (അക്വേറിയം)

മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു.

കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം.

ഫാന്റസി പാർക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്.പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഇത്. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജ്കളിലായി വ്യാപിച്ചുകിടക്കുന്ന മലമ്പുഴ ഗ്രാമപഞ്ചായത്തിന് 183.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 8 വാർഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് കോരയാർ പുഴയും, കിഴക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അകത്തേത്തറ പഞ്ചായത്തുമാണ്. 1962 ജനുവരി ഒന്നിനാണ് മലമ്പുഴ പഞ്ചായത്ത് രൂപീകൃതമായത്.