എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നായത്തോട് ,അങ്കമാലി

എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയിൽ നെടുമ്പാശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമമാണ് നായത്തോട് .

സെൻ്റ് ജോസഫ്സ് പള്ളി
സെൻ്റ് ജോസഫ്സ് പള്ളി

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കാലടി റുട്ടിൽ 2 കി .മി ചെന്ന് ഇടത്തോട്ട് 1കി.മി മാറിയാണ് നായത്തോട് ഗ്രാമം. അങ്കമാലി നഗരത്തിൽ നിന്ന് നായത്തോട്കവല എത്തി ഇടത്തേക്കും .കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ അടുത്താണ്. ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ജി.ശങ്കർക്കുറുപ്പിൻറെ ജന്മസ്ഥലമാണിത്.

പൊതുസ്ഥാപനങ്ങൾ

  • എം.ജി.എം .ജി. എച്ച്. എസ്. എസ് നായത്തോട് mgmhss
  • പോസ്റ്റ് ഓഫീസ്
  • സഹകരണ ബാങ്ക്
  • ഹോമിയോ ഡിസ്പെൻസറി
  • സെൻ്റ് ജോസഫ്സ് പള്ളി നായത്തോട്
  • തിരു നായത്തോട് ശിവനാരായ അമ്പലം

പ്രമുഖ വ്യക്തികൾ

മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയി ഉയർത്തി. മഹാകവി ജി എന്നും അറിയപ്പെടുന്ന ജി. ശങ്കരക്കുറുപ്പ് ഒരു ഇന്ത്യൻ കവിയും ഉപന്യാസകാരനും മലയാള സാഹിത്യത്തിലെ സാഹിത്യ നിരൂപകനുമായിരുന്നു. മലയാളകവിതയിലെ മഹാരഥന്മാരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വ്യക്തിയാണ്-ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി. mahakaviG