ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ടശ്ശാംകടവ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മണലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ടശ്ശാംകടവ്.

"ഗ്രാമചരിത്രം

തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം  വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു  അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ"അസ്ഥിത്വത്തിന് ഉദാഹരണമാണ്ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ."

ഭൂമിശാസ്ത്രം

തൃശൂർ പട്ടണത്തിൽ നിന്നും പതിനാറ് കി.മീ പടിഞ്ഞാറ് നീങ്ങി കാനോലി കനാലിൻ്റെ പൂർവ്വ തീരത്ത് കേരനിരകളാൽ പരിരംഭണം ചെയ്ത് നിൽക്കുന്ന ഗ്രാമമാണ് കണ്ടശ്ശാംകടവ്."അരിമ്പൂർ, അന്തിക്കാട്, മണലൂർ, വെങ്കിടങ്ങ് ,എളവള്ളി, പാവറട്ടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മണലൂർ നിയോജക മണ്ഡലത്തിലെ 1822.0705ഹെക്ടർ വിസ്തീർണ്ണമുള്ള മണലൂർ പഞ്ചായത്തിൽ 723.1577ഹെക്ടർ വിസ്തീർണ്ണമുള്ള കാരമുക്ക് വില്ലേജിൽപ്പെട്ട കൊച്ചു പ്രദേശമാണ് കണ്ടശാങ്കടവ് .12 വാർഡുകളായി വിഭജിച്ചിരിക്കുന്ന മണലൂർ പഞ്ചായത്തിൽ മണലൂർ, കാരമുക്ക് എന്നിങ്ങനെ രണ്ട് വില്ലേജുകൾ ഉണ്ട്.  മണലൂർ വില്ലേജിൽ പെട്ട കാഞ്ഞാണിയും കാരമുക്ക് വില്ലേജിൽ പെട്ട കണ്ടശാങ്കടവും  മണലൂർ പഞ്ചായത്തിലെ രണ്ട് പ്രധാന"കേന്ദ്രങ്ങളാണ്."

പ്രധാന പൊതു സ്ഥാപനങ്ങൾ