ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചട്ടുകപ്പാറ

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.

• ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.

കുറ്റ്യാട്ടൂർ മാങ്ങ - ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് കുറ്റ്യാട്ടൂർ മാങ്ങ. നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്

കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്.

പേരിനുപിന്നിൽ

കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനിൽ നിന്നു ലഭിച്ചത് കുറ്റിയാട്ടൂരിലെ നാലുനമ്പ്യാർ തറവാട്ടുകാർക്കായിരുന്നു. നാലരകുറ്റി പശുവിൻ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റ്യാട്ടൂർ എന്നുമാണ് ഐതിഹ്യം.

വാർഡുകൾ

  1. പഴശ്ശി
  2. കോയ്യോട്ടു മൂല
  3. പാവന്നൂർ
  4. നിടുകുളം
  5. കുറ്റ്യാട്ടൂർ
  6. വടുവൻകുളം
  7. കുരുവോട്ടു മൂല
  8. കോമക്കരി
  9. വേശാല
  10. കട്ടോളി
  11. തണ്ടപ്പുറം
  12. ചെമ്മാടം
  13. ചെക്കിക്കുളം
  14. മാണിയൂർ സെൻട്രൽ
  15. ചട്ടുകപ്പാറ
  16. പൊറോളം

• പ്രധാന പൊതു സ്ഥാപനങ്ങൾ

  1. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ കാര്യാലയം
  2. കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത് ലൈബ്രറി
  3. കുടുംബാരോഗ്യകേന്ദ്രം , കുറ്റ്യാട്ടൂർ
  4. പോസ്റ്റ്ഓഫീസ്


മുൻ പ്രസിഡണ്ടുമാർ

  1. വി. കണ്ണൻ
  2. കെ. രവി
  3. കെ. കെ ഗോപാലൻ മാസ്റ്റർ
  4. കെ. പി ഗോപാലൻ
  5. ടി. വസന്ത കുമാരി
  6. പി. മുകുന്ദൻ
  7. സി. സുജാത
  8. എൻ പത്മനാഭൻ

• ശ്രദ്ധേയരായ വ്യക്തികൾ

  1. എൻ. ശശിധരൻ

മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ എൻ. ശശിധരൻ. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്‌.

  1. "രതി കണിയാരത്ത്"

കൃതികൾ

നാടകങ്ങൾ

  • ചരിത്രഗാഥ
  • കളി
  • ഉഷ്ണകാലം
  • വാണിഭം
  • ഉടമ്പടിക്കോലം
  • കേളു - ഇ.പി. രാജഗോപാലനുമൊത്ത്
  • അടുക്കള
  • രാവണൻ കോട്ട
  • ഹിംസാടനം
  • ഏകാന്തത
  • പച്ചപ്ലാവില
  • ജീവചരിത്രം
  • ജാതിഭേദം
  • കുട്ടികളുടെ വീട് - കുട്ടികളുടെ നാടകങ്ങൾ

തിരക്കഥ

  • നെയ്ത്തുകാരൻ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • ചെറുകാട് അവാർഡ്

2.

• ആരാധനാലയങ്ങൾ

  1. കുറ്റ്യാട്ടൂർ മഹാ ശിവ ക്ഷേത്രം
  2. തിട്ടയിൽ ശ്രീദൈവത്താർ ക്ഷേത്രം
  3. തീർത്ഥാട്ടുമല കാവ് ടെമ്പിൾ
  4. കുറ്റ്യാട്ടൂർ കുളങ്ങര പുതിയകാവ് ശ്രീ മുച്ചിലോട്ടു ഭഗവതി ടെമ്പിൾ
  5. ജുമാ മസ്ജിദ് വേശാല
  6. കോറലാട് മുത്തപ്പൻ ക്ഷേത്രം

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. വേശാല എ എൽ പി സ്കൂൾ
  2. കുറ്റ്യാട്ടൂർ യു പി സ്കൂൾ

• ചിത്രശാല