സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thresiadessycn1982 (സംവാദം | സംഭാവനകൾ) ('= '''സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ''' = == ആമുഖം == ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ

ആമുഖം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് എരമല്ലൂർ. വടക്ക് ചന്തിരൂരും തെക്ക് കോടംതുരുത്ത് പഞ്ചായത്തും കിഴക്ക് കുടപുറം കായലും പടിഞ്ഞാറ് വേമ്പനാട്ട് കായലുമാണ് അതിരുകൾ. ഈ പ്രദേശങ്ങളൊക്കെ കടൽ ഒഴിഞ്ഞുണ്ടായതെന്നാണ് വിശ്വാസം. എരമല്ലൂർ കവലക്ക് 'കോസ്റ്റൽകവല' എന്ന് പേരുവീഴാനുള്ള കാരണം കടൽ സാന്നിധ്യമായിരുന്നു. എരമല്ലൂരിൽ കരനിലങ്ങളും ഏറെയുണ്ടായിരുന്നു. കായലിനോട് ചേർന്ന നിലങ്ങളിൽ നെൽകൃഷിയാണ് ചെയ്തിരുന്നത്. ഇതിനൊപ്പം ഉപ്പുവെള്ളത്തിൽ വളരുന്ന ഒരിനം നെൽവിത്തുകൾ വ്യാപകമായി ഉപയോഗിച്ചുള്ള പൊക്കാളി കൃഷിയിടങ്ങൾ എഴുപുന്നയിൽ വ്യാപകമായി ഉണ്ടായിരുന്നു