ജി.എച്ച്.എസ്.വെണ്ണക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുനെല്ലായ്

കേരളത്തിലെ പാലക്കാട് ജില്ലയിലെ പാലക്കാട് മു‍൯സിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം നെൽകൃഷിയാൽ സമൃദ്ധമാണ്. പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് ഇവിടെത്തെ ഭൂരിപക്ഷ ജന സമൂഹം. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ നിരവധി ക്ഷേത്രങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം,ഹരിഹരപുത്ര സ്വാമിക്ഷേത്രം തുടങ്ങിയവകൾ. ഇവിടത്തെ പ്രധാന ഉൽസവമാണ് രഥോൽസവം.വെണ്ണക്കര എന്ന സ്ഥലത്തിനും, തിരുനെല്ലായ് എന്ന ഗ്രാമത്തിനും ഇടയിലാണ് GHS വെണ്ണക്കര സ്ഥിതിചെയ്യുന്നത്.