ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJINA P P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെരിങ്ങോം എന്ന ഗ്രാമം ഒരു വലിയ കുന്നും അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒട്ടേറെ വൈവിധ്യമാർന്ന സ്ഥലങ്ങളും ചേർന്നതാണ് .പെരുങ്കുന്നിനോടു ചേർന്ന് കിടക്കുന്ന സ്ഥലം .ഇന്ന് പോലീസ് സ്റ്റേഷൻ നിലനിൽക്കുന്ന സ്ഥലം ,മുൻപ് ഇല്യമ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.യാദവ സമുദായത്തിന് പ്രാബല്യമുള്ള പ്രദേശം.ഇല്യമ്പാടിക്ക് പടിഞ്ഞാറ് പള്ളം,കുമ്പളം നട്ട പാറ,പള്ളത്തിന്റെ തെക്കു ഭാഗത്തായി ഒഴുകുന്ന അരുവി-ചിരുകണ്ടഞ്ചാൽ -ചിരുകണ്ടൻ കുന്ന് .വടക്ക് കൊരങ്ങാട് വരെ പൂപ്പന്തൻ പൊയിൽ . ഈ കൊച്ചു കൊച്ചു സ്ഥല നാമങ്ങൾക്കു മീതെ "പെരുങ്കുന്നോ൦ "നില നിന്നു .പെരുങ്കുന്നോ൦ പെരിങ്ങോം ആയി രൂപാന്തരപ്പെട്ടു .

സർക്കാർ സ്ഥാപനങ്ങൾ

  • പോലിസ് സ്റ്റേഷൻ
  • ഫയർ സ്റ്റേഷൻ
  • പഞ്ചായത്ത് ഓഫീസ്
  • രജിസ്റ്റർ ഓഫീസ്
  • സി ആർ പി എഫ്
  • ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം