ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Doniaaugustin (സംവാദം | സംഭാവനകൾ) ('== '''തെക്കുംഭാഗം''' == കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തെക്കുംഭാഗം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക്‌ പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ.

അതിരുകൾ

മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ.

ഭൂമിശാസ്ത്രം

കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം  10 കി .മീ ദൂരമുള്ള തെക്കുംഭാഗം ഗ്രാമത്തിന്റെ ആകെ വിസ്തീർണം 8 ച .കി.മീ. ആണ് . ചവറ തെക്കുഭാഗം പൂർണ്ണമായും അഷ്ടമുടി തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

അഴകത്ത്  പദ്മനാഭ കുറുപ്പ്

 മലയാളത്തിലെ ആദ്യത്തെ ഇതിഹാസകാവ്യമായ രാമചന്ദ്രവിലാസം രചിച്ചു .

വി സാംബശിവൻ

കേരളത്തിലെ പ്രശസ്തനായ " കഥാപ്രസംഗം " കലാകാരനായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു അദ്ദേഹത്തിന്റെ  കലയുടെ ഇതിവൃത്തം.