എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Semisalam (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ടങ്കാളി

കണ്ണൂ ജില്ലയിലെ പയ്യന്നൂർ പട്ടണത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കണ്ടങ്കാളി ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിർത്തിയായി പെരുമ്പ നദിയാണ്. പെരുമ്പ ജങ്ഷനിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

സംസ്കാരം

പരമ്പരാഗതമായി പുരോഗമന പ്രസ്ഥാനങ്ങളുടെയും തെയ്യം , പൂരക്കളി , കോൽക്കളി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത, അനുഷ്ഠാന കലകളുടെ രൂപങ്ങളുടെയും ഭവനമാണ് കണ്ടങ്കാളി.

പൊതുസ്ഥാപനങ്ങൾ

  • എസ്എസ്ജിഎച്ച്എസ്എസ് പയ്യന്നൂർ, കണ്ടങ്കാളി : ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളിയിൽ സ്ഥിതിചെയ്യുന്നു. ഹൈസ്കുൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. 1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി.

പ്രമുഖവ്യക്തികൾ

  • എൻ. സുബ്രഹ്മണ്യ ഷേണായി : വടക്കേ മലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റു് പാർട്ടി പ്രവർത്തകനുമായിരുന്നു സുബ്രഹ്മണ്യം ഷേണായി. പയ്യന്നൂരിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ജനനം - 1913 മെയ് 5. 1928-ൽ പയ്യന്നൂരിൽ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സേവകനായിരുന്നു സുബ്രഹ്മണ്യം ഷേണായി. 1935-ൽ വടക്കൻ കേരളത്തെ പ്രതിനിധീകരിച്ചു് കെ.പി.സി.സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക കേരള ശില്പികളായ എ.കെ.ജി, കൃഷ്ണപിള്ള, ഇ.എം.എസു് എന്നിവരുടെ സ്വാധീനത്താൽ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റു് പ്രവർത്തകനും തൊഴിലാളി സംഘാടകനുമായിമാറി. രണ്ടു തവണ പയ്യന്നൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാഗംമായി പ്രവർത്തിച്ചിരുന്നു. 2006-ൽ അന്തരിച്ചു.