കൊളത്തൂർ ഗ്രാമം

കാസർഗോഡ് ജില്ലയിലെ ശ്രദ്ധേയമായ പ്രദേശങ്ങളിൽ ഒന്നാണ് കൊളത്തൂർ.

സ്ഥാനം

12.4577°N അക്ഷാംശം, 75.0967°E രേഖാംശം

ജനസംഖ്യ

2011 ലെ സെൻസസ് പ്രകാരം കൊളത്തൂർ ഗ്രാമത്തിലെ ജനസംഖ്യ 5,780 ആണ്, അതിൽ 2,710 പുരുഷന്മാരും 3,070 സ്ത്രീകളുമാണ്.

ഗതാഗതം

ദേശീയ പാത 66 പൊയിനാച്ചി ജംഗ്ഷനിലൂടെ കടന്നുപോകുന്നു, ഇത് വടക്ക് ഭാഗത്ത് മംഗലാപുരത്തെയും മുംബൈയെയും തെക്ക് ഭാഗത്ത് കൊച്ചിയെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്നു . പൊയിനാച്ചി-കണ്ണാടിത്തോട് റോഡ് കൊളത്തൂരിനെ പൊയിനാച്ചി, ബന്തടുക്ക , മറ്റ് സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. കാസർഗോഡ്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകൾ കൊളത്തൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ്. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളവും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ.

പ്രധാന സ്ഥലങ്ങൾ

പെർളടുക്കം

രാമനടുക്കം

കല്ലടക്കുറ്റി

വരിക്കുളം

കല്ലളി

കരക്കയടുക്കം