ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/എന്റെ ഗ്രാമം
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
- ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽ ആലുവ
ഉൾപ്പെടുന്ന പ്രദേശമാണ് തോട്ടക്കാട്ടുകര. ആലുവ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശമാണിത്. പെരിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണിത്. മാർത്താണ്ഡവർമ്മ പാലം, മംഗലപ്പുഴ സെമിനാരി തുടങ്ങിയ ചരിത്രപ്രസിദ്ധമായവ തോട്ടക്കാട്ടുകര പ്രദേശത്തോട് ചേർന്ന് കിടക്കുന്നു. തോട്ടക്കാട്ടുകരയുടെ ഹൃദയഭാഗത്തായി ഹോളി ഗോസ്റ്റ് സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ ഒരു കാലഘട്ടത്തിലും ഒരു ഗ്രാമത്തിന്റെതായ എല്ലാ മനോഹാരിതങ്ങളും ഇവിടെ നിറഞ്ഞു നിൽക്കുന്നു.പെരിയാറിന്റെ തിരുമുറ്റത് നിൽക്കുന്ന അമ്മ മരമാണ് നമ്മുടെ വിദ്യാലയം. പെരിയാറിൻ്റെ മടിത്തട്ടിലേ മണൽ പരപ്പിൽ നിന്നാൽ മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ് എങ്ങും. തിരക്കേറിയ ജീവിതത്തിൽ മനസ്സ് ശാന്തമാക്കാൻ ഈ മണപ്പുറത്തെത്തിയാൽ മതി.
പ്രധാന സ്ഥാപനങ്ങൾ
- മംഗലപ്പുഴ സെമിനാരി
- ആയുർവേദ ഹോസ്പിറ്റൽ
- ആലുവ മഹാദേവ ക്ഷേത്രം
- ആലുവ ശിവരാത്രി മണപ്പുറം
- കാർമൽ ഗിരി സെമിനാരി
ആരാധനാലയങ്ങൾ
- സെന്റ്. ആൻസ് ദേവാലയം
- ശിവ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
സ്കുുളിലെ പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ
പഠന വിഷയങ്ങൾ കൂടാതെ ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കുൂളിൽ നടത്തി വരുന്നു
- ജൈവവൈവിധ്യ ഉദ്യാനം
- ശലഭ പാർക്ക്
- ജൈവ കൃഷി