ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHINJU V P (സംവാദം | സംഭാവനകൾ) (→‎കൊടുവളളി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊടുവളളി

school image

കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20.6 കി.മീ അകലെയാണ് കൊടുവളളി.തലശ്ശേരി നഗരത്തിന്സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. നഗരത്തിന് സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അർത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി എന്നാണ് പ്രബലമായ അഭിപ്രായം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  1. ഗവൺമെന്റ് കോടതി തലശ്ശേരി.
  2. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി

ശ്രദ്ധേയരായ വ്യക്തികൾ

  • കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.അയ്യത്താൻ ഗോപാലൻ തലശ്ശേരിക്കാരനായിരുന്നു.
  • ഡോ.അയ്യത്താൻ ഗോപാലന്റെ സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.അയ്യത്താൻ ജാനകി അമ്മാൾ തലശ്ശേരിക്കാരിയാണ്.
  • സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി.ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു.

ആരാധനാലയങ്ങൾ

  • തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം
  • തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി
  2. ബി ഇ എം പി ഹയർസെക്കൻഡറി സ്കൂൾ
  3. ക്രൈസ്റ്റ് കൊളേജ്.

ചിത്രശാല