കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തിബ്ലോക്കിന്റെ കീഴിൽ വരുന്ന മനോഹരമായഒരു കൊച്ചു ഗ്രാമമാണ് ഞീഴൂർ.ഇടതിങ്ങി വളരുന്ന വൃക്ഷങ്ങൾ ,പച്ചപ്പാർന്ന വയൽ ,പലതരം കൃഷികൾ ഇവയെല്ലാം ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. അമ്പലത്തിൽ നിന്നു യരുന്ന ശംഖ നാദവും പള്ളിയിൽ നിന്നുയരുന്ന മണിനാദവും കേട്ട് എന്റെ ഗ്രാമം ഉണരുന്നു.