എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASWINVK (സംവാദം | സംഭാവനകൾ) ('വള്ളുവങ്ങാട് നോർത്ത് പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വള്ളുവങ്ങാട് നോർത്ത്

പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23 വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത് സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു . കലാകായിക മേഖലയിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63 വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.

മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.