കരിച്ചേരി

കാസർഗോഡ് ജില്ലയിലെ  ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ പനയാൽ വില്ലേജിലെ ഒരു ഗ്രാമമമാണ് കരിച്ചേരി.

അതിപുരാതന കാലം മുതൽ തന്നെ സമ്പൽ സമൃദ്ധവും പ്രകൃതി രമണീയവുമായ കരിച്ചേരി പുഴയുടെ തീരത്തു സംസ്കാര സമ്പന്നമായ ഒരു ജനത ജീവിച്ചിരുന്നു എന്ന് നമ്മുടെ ഐതിഹ്യങ്ങൾ അറിവ് നൽകുന്നു .ഈ ഗ്രാമത്തിൽ കാരിശ്ശേരി നമ്പൂതിരിമാർ ഗ്രാമം വിട്ടൊഴിഞ്ഞു പോവുകയും ചെയ്തു . പിന്നീട് " കരിശ്ശേരി " എന്ന ഗ്രാമം "കരിച്ചേരി "  എന്ന നാമധേയത്തിൽ അറിയപ്പെടുകയും ചെയ്തു .ക്ഷേത്രങ്ങളാലും തറവാടുകളാലും കേളികേട്ട ഗ്രാമമാണ് കരിച്ചേരി .കരിച്ചേരി പുഴയുടെ തീരത്തു സർവലോക നാഥനായ വിളക്കുമാടത്തപ്പനും , കുണ്ടയിൽ മഹാവിഷ്ണുവും,ദേവി ചൈതന്യത്തിന്റെ മൂർത്തി ഭാവമായ നീട്ടാംകോട്ട്‌ ഭഗവതിയും വസിക്കുന്നു .ഈ കൊച്ചു ഗ്രാമത്തിൽ ഏകദേശം 10 ഓളം തറവാടുകൾ കുടികൊള്ളുന്നു . കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദൈവാനുഗ്രഹം ഏറെയുമാണ് .കരിച്ചേരി നാടിന്റെ മുഴുവൻ പ്രകൃതി രമണീയതയും ഉൾക്കൊടുകൊണ്ടു ഒരു കാവ് ഇന്നും നിലനിൽക്കുന്നുണ്ട് ."മുടിപ്പിലൊങ്കാവ് " എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ കാവിൽ നാരികൾക്കു ഇന്നും പ്രവേശനം നിഷേധ്യമാണ് . ധനുമാസത്തെ ഉത്സവ ലഹരിയിലാഴ്ത്തികൊണ്ടു വാദ്യഘോഷങ്ങളോട് കൂടി ഈ കാവിൽ തെയ്യം കെട്ടിയാടാറുണ്ട് .

സവിശേഷതകൾ ഇനിയും കിടപ്പുണ്ട് . മീനമാസത്തിലെ പൂരനാളുകളിൽ കരിച്ചേരിയിലെ താഴത്തു വീട് തറവാട്ടിൽ അഞ്ചു ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പൂരക്കളി നാട്ടുകാരുടെ വിശ്വാസമെന്നോളം അഞ്ചാം ദിനം നീട്ടാംകോട്ട്‌ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തോട് കൂടി കളിപോവുകയും പിന്നീട് രണ്ടു ദിവസം നീണ്ടു നിൽക്കെ പൂര മഹോത്സവവും നടക്കുന്നുണ്ട് . ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും ഈ ഉത്സവം കാണാൻ ആൾക്കാർ ഇന്നും എത്തി ചേരാറുണ്ട് . അറിവിന്റെ അക്ഷര ദീപങ്ങൾ നിരവധി പേർക്ക് പകർന്നു കൊടുത്ത കരിച്ചേരി ഗവണ്മെന്റ് യു . പി സ്കൂൾ ഇന്നും ഒരു നിലവിളക്കായി ഗ്രാമാതിർത്തിയിൽ നിലനിൽക്കുന്നു .

പുരോഗമങ്ങൾ അതിക്രമിച്ചു വരുമ്പോൾ പുരാതനവും സാംസ്കാരിക തനിമയും നിലനിർത്തി കൊണ്ട് കരിച്ചേരി ഗ്രാമം പച്ചപ്പിന്റെ സമ്പത്സമൃദ്ധിയിലേക്കു കുതിച്ചു കൊണ്ടിരിക്കുകയാണ് .