അസംപ്ഷൻ എച്ച് എസ് ബത്തേരി/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 13 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' == ആഗസ്റ്റ് 15.സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു. == ലഘുചിത്രം|414x414ബിന്ദു സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിലെ മറ്റു സംഘടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് 15.സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിലെ മറ്റു സംഘടനകളോടൊപ്പം ജെ ആർ സി യും ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. അന്നേദിവസം ജെ ആർ സി വിദ്യാർത്ഥികൾ യൂണിഫോം അണിഞ്ഞ്  പരിപാടികളിൽ പങ്കെടുത്തു .സ്വാതന്ത്ര്യദിനാഘോഷത്തെ തുടർന്ന് വിദ്യാർത്ഥികൾ ടൗണിലൂടെ റാലി നടത്തുകയും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി. പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശംനൽകി.ദേശഭക്തിഗാനാലാപനം,ഡിസ്പ്ലേ,തുടങ്ങിയവയുമുണ്ടായിരുന്നു.തുടർന്ന് സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി . വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ. ഷാജി ജോസഫ് , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ  തുടങ്ങിയവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യദിന റാലി വീഡിയോ കാണാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

https://www.youtube.com/watch?v=c6qZIdiRJhQ

[1]

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി.

സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻസിസി തുടങ്ങിയ സംഘടനകൾ  സജീവമായി പ്രവർത്തിക്കുന്നു. ഇതിൻറെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു. ജെ ആർ സി യുടെ  സ്കൂളിലെ ഇൻ ചാർജ് ശ്രീമതി സ്മിതാ പി പോൾ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നു .സ്കൂളിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ  ലഹരിവിരുദ്ധ ഒപ്പു ശേഖരണ റാലിയും സംഘടിപ്പിച്ചു. ബത്തേരിയിലെ ഗാന്ധി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ പൊതുസമൂഹം ഉണരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ജെ ആർ സി വിദ്യാർത്ഥികൾ "തൃപ്പാദം"അഗതിമന്ദിരം സന്ദർശിച്ചു.

സമൂഹത്തിൽ ഒറ്റപ്പെട്ടവരും ഏകാന്തത അനുഭവിക്കുന്നവരുമായ വൃദ്ധരെ സന്ദർശിക്കുകയും അവരുടെ ജീവിത അനുഭവങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലെ ജെ ആർ സി വിദ്യാർഥികൾ ബത്തേരിക്ക് സമീപമുള്ള കോട്ടക്കുന്ന് "തൃപ്പാദം" അഗതിമന്ദിരം സന്ദർശിച്ചു. മുപ്പതോളം അന്തേവാസികൾ താമസിക്കുന്ന ഉച്ചഭക്ഷണവുമായാണ് വിദ്യാർഥികൾ എത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ ഇടയ്ക്കിടെ  സമീപമുള്ള വൃദ്ധസദനങ്ങൾ  സന്ദർശിക്കാറുണ്ട്. വിദ്യാർത്ഥികൾ അഗതിമന്ദിരത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും അവിടുത്തെ അന്ത്യവാസികളുമായി സംവദിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ. ജെ ആർ സി ഇൻ ചാർജ് ശ്രീമതി സ്മിത പോൾ എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.  ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമായിരുന്നു തങ്ങളുടെ ഭവനത്തിൽ അവശത അനുഭവിക്കുന്ന മാതാപിതാക്കളോടുള്ള സമീപനത്തിൽ എത്തരത്തിലുള്ള മാറ്റം വരുത്തണം എന്ന് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കി.

ജനുവരി 26 റിപ്പബ്ലിക് ദിനം കൊണ്ടാടി.

ഭാരതത്തിൻറെ 75 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തി. യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ജെ ആർ സി ,എൻസിസി , സ്കൗട്ട് യു പി സ്കൂൾ ഗൈഡ് വിദ്യാർത്ഥികൾ യൂണിഫോമിൽ അണിനിരന്നു. മാസ്റ്റർ സ്റ്റാൻലി മാസ്റ്റർ വിദ്യാർഥികൾക്ക് സന്ദേശം നൽകി.