ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 10 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ തന്നെ ഡോ. സി.റ്റി.ഇ.എം. സെന്റ്. തോമസ് സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ശ്രീമതി ജെസി ചാക്കോ (കൈറ്റ് മിസ്ട്രസ്), ശ്രീ. ശ്രീജിത്ത് എസ്. ചന്ദ്രൻ (കൈറ്റ് മാസ്റ്റർ) എന്നിവരാണ് ലിറ്റിൽകൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ.

പ്രതിവാര പരിശീലന ക്ലാസ്സുകൾ കൂടാതെ സ്കൂൾ തലത്തിൽ വിവിധ ഐ.ടി. പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുകൾ ഈ വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെടുന്നു. ഐ.ടി. മേളകളിലും ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ലാ, ജില്ലാ ക്യാമ്പുകളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തങ്ങളുടെ മികവ് പുലർത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പിൽ അടൂർ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രയിനർ ശ്രീമതി രതീ ദേവി ഓൺലൈനായി ക്ലാസ് നയിക്കുന്നു.

ബൈനറിയിലെ എഴുത്തുകൾ എന്ന പേരിൽ ഈ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി. രണ്ടാം ഘട്ടത്തിൽ ബൈനറി 2.0 എന്ന പേരിൽ രണ്ടാം ഡിജിറ്റൽ മാഗസിനും പ്രകാശനം ചെയ്തു.

ബൈനറി