ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 10 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ക്യാപ്ടൻ എൻ പി പി എം വി എച്ച് എസ് എസ് കട്ടച്ചിറ/സൗകര്യങ്ങൾ എന്ന താൾ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: Changed as per SAMPOORNA)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.വികസന പാതയിൽ മുന്നേറുവാൻ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചു തുടങ്ങി.

ഹൈടെക് ക്ലാസ് റൂമുകൾ ,ഹൈടെക് ഓഫീസ് റൂം, സ്റ്റാഫ് റൂം അതോടൊപ്പം ഊർജ്ജ സംരക്ഷണത്തിന് ഉത്തമ മാതൃകയായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ച് ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടു .വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ട് ബസുകൾ മാനേജ്മെന്റ് വാങ്ങുകയും അധ്യാപകരുടെ സഹായത്തോടെ യാതൊരുവിധ ഫീസും ഈടാക്കാതെ ഗ്രാമപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്താൻ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.

1. വിശാലമായ സ്കൂൾ ഗ്രൗണ്ട്  കൃത്യമായി വിനിയോഗിച്ച് ഫുട്ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവ തയ്യാറാക്കി.

2.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഴയ ഗേറ്റ്,കമാനം,മതിൽ എന്നിവ പൊളിച്ച് പുതിയവയുടെ നിർമാണപ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്നു. സിസിടിവി കൾ സ്ഥാപിച്ച്  സ്കൂൾ കോമ്പൗണ്ടിനുള്ളിലും ക്ലാസ് റൂമുകളിലേയും സുരക്ഷ  ഉറപ്പുവരുത്തി.

3.അന്തർദേശീയ നിലവാരമുള്ള ലാബ്, ലൈബ്രറി എന്നിവ അടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ കഴിഞ്ഞ മാർച്ചിൽ ബഹുമാന്യനായ എം പി ആരിഫ് പ്രകാശനം ചെയ്തു.