എസ് വി എൽ പി സ്കൂൾ, പുഴാതി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

  കണ്ണൂർ ജില്ലയിലെ ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ ശോഭന ടീച്ചർ പ്രധാന അദ്ധ്യാപിക ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 98 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും ഉണ്ട്.