എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 3 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29351 (സംവാദം | സംഭാവനകൾ) (→‎2023-24)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുമി പി രാമചന്ദ്രൻ ( കൺവീനർ )

എല്ലാ മാസത്തിലെയും  അവസാന വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നു എങ്കിലും 2023 24 അക്കാദമിക വർഷമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിയത്. കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കലാപരമായ കഴിവുകളെ ആവശ്യത്തിന് വെള്ളവും വളവും നൽകി വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ആരംഭിച്ചതാണ് വിദ്യാരംഗം കലാസാഹിത്യ വേദി

2023-24

ശ്രീമതി സൈന ടീച്ചർ ഉദ്ഘാടനം നിർവഹിക്കുന്നു

2023 - 24 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ബിആർസി ട്രെയിനർ ശ്രീമതി സൈന ടീച്ചർ നിർവഹിച്ചു. കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന് മുൻപന്തിയിലേക്ക് അവരെ കൊണ്ടുവരുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും ഇത്തരം വിദ്യാരംഗം കലാസാഹിത്യവീധികൾ വലിയ പങ്കുവഹിക്കുന്നു എന്ന് സൈന ടീച്ചർ ഉദ്ഘാടനവേളയിൽ പറഞ്ഞു.