പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സയൻസ് ക്ലബ്ബ്
ക്ലബ്ബ് രൂപീകരണം
നമ്മുടെ സ്കൂളിലെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബ് ജൂൺ 25 ആം തീയതി രൂപീകരിച്ചു. ഹൈസ്കൂളിൽ നിന്നും അജിതകുമാരി ടീച്ചർ ,ശ്രീകുമാരി ടീച്ചർ യുപി വിഭാഗത്തിൽ നിന്നും ശ്രീകല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് രൂപീകരിച്ചത്. ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ നിന്ന് 35 കുട്ടികളാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രീയ അവബോധവും വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിൽ അവ പ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു
മാഡം ചരമദിനം ജൂലൈ 4
റേഡിയോആക്ടീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരിക്യൂറി എന്ന മാഡംക്യൂറി(1867 നവംബർ 7-1934 ജൂലൈ 4 )ഭൗതിക ശാസ്ത്രത്തിലുംരസതന്ത്രത്ത്ിലും നോബൽസമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളാണ് മാഡംക്യൂറി.
ജൂലൈ 21 ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ എത്തിപ്പെട്ട ഏക ആകാശഗോളവും ചന്ദ്രനാണ്.
ഓഗസ്റ്റ് 12 - വിക്രംസാരാഭായ് ജന്മദിനം
ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവാണ് വിക്രം സാരാഭായ് . അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തിൻ്റെ 100ാം ജന്മദിനത്തിൽ ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ-രണ്ട് ഉപഗ്രഹം പകർത്തിയ ഗർത്തത്തിന് സാരാഭായിയുടെ പേരാണ് നൽകിയത്. ഇനി മുതൽ 'സാരാഭായി കാർട്ടർ' (സാരാഭായ് ഗർത്തം) എന്നാവും ഈ ഗർത്തം അറിയപ്പെടുക
സെപ്റ്റംബർ 16 - ഓസോൺ ദിനം
ഓസോൺ ദിനത്തോടനുബന്ധിച്ച് ഭൂമിയുടെ സംരക്ഷണകവചമായ ഓസോൺ പാളികളിലെ വിള്ളലുകളെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു. ഓസോണിനെ നശിപ്പിക്കുന്ന പദാർഥങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കാനുള്ളതായിരുന്നു മോൺട്രിയൽ എന്ന അന്താരാഷ്ട്ര ഉടമ്പടി. 1987 സെപ്റ്റംബർ 16-നാണ് അതിൽ ഒപ്പുവെച്ചത്. 1989 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 197 അംഗങ്ങൾ ഒപ്പുവെച്ചപ്പോൾ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായി.