ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 30 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS KARINGAPPARA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂലൈയിൽ ആരംഭിച്ചു സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പാണ്  ആദ്യം നടത്തിയത് ഇലക്ഷൻ, ഫോൺ ആപ്പിലൂടെ നടത്തി ലീഡേഴ്സിനെ തിരഞ്ഞെടുത്തു

2)ജൂലൈ 11 ജനസംഖ്യ ദിനം. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ്സ്‌ തല ക്വിസ് കോമ്പറ്റീഷനും നടത്തി

3)ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചാർട്ട് പ്രദർശനം, ചാന്ദ്രദിന ക്വിസ്, ഡോക്യുമെന്ററി എന്നിവ സംഘടിപ്പിച്ചു

4)ഓഗസ്റ്റ് 9ന് ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്

സഡാക്കോ കൊക്കുകൾ നിർമ്മിച്ചു കൊണ്ടുവരികയും പ്രദർശിപ്പിക്കുകയും ചെയ്തു സമാധാന സന്ദേശ റാലി, കൊളാഷ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു

5) ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പതാക ഉയർത്തി ദേശഭക്തിഗാനം, മധുര വിതരണം ദൃശ്യാവിഷ്കരണം,ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു.

6) ശാസ്ത്രമേള-സാമൂഹ്യ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു

7) നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട ഓരോ ക്ലാസിനും ഓരോ വിഷയം നൽകുകയും കുട്ടികൾ ചാർട്ട് തയ്യാറാക്കി  പ്രദർശിപ്പിക്കുകയും ചെയ്തു.

8) നവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട അസംബ്ലിയിൽ ഒരു വിവരണം നൽകി.  ചാച്ചാജിക്ക് ഒരു കത്ത് എന്ന പ്രവർത്തനം സ്കൂളിൽ ചെയ്തു

9) ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട അവകാശങ്ങളെ കുറിച്ച് അവബോധം നൽകാൻ ക്ലാസ് അധ്യാപകർ ഒരു ലഘു വിവരണം നൽകി

10) ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പതാക ഉയർത്തി ദേശഭക്തിഗാനാലാപനം മധുര വിതരണം എന്നിവ നടത്തി.