ജി എൽ പി എസ് മരക്കടവ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം രോഗപ്രതിരോധം എന്ന് പറഞ്ഞാൽ രോഗത്തെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് എന്നാണ്.ഇന്നത്തെ ഈ കാലഘട്ടത്തിൽ ഒട്ടുമിക്കവർക്കും രോഗപ്രതിരോധ ശേഷി കുറവാണു.അതുകൊണ്ടുതന്നെ രോഗങ്ങൾ വളരെ കൂടുതലായി കാണുന്നു.രോഗപ്രതിരോധ ശേഷി കുറയാനുള്ള കാരണങ്ങൾ ജീവിത സാഹചര്യങ്ങളും ആഹാര ശീലങ്ങളുമാണ്.ശരീരത്തിന് ഗുണം ചെയ്യുന്ന നല്ല ആഹാരങ്ങൾ കഴിക്കുന്നതിലൂടെയും വ്യായാമങ്ങളിലൂടെയും രോഗപ്രതിരോധ ശേഷി നേടാവുന്നതാണ്.ഇലക്കറികളും ,പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക,ജങ്ക് ഫുഡ് ഒഴിവാക്കുക,ധാരാളം വെള്ളം കുടിക്കുക,വ്യായാമം ചെയ്യുക ഇതിലൂടെയൊക്കെ രോഗപ്രതിരോധ ശേഷി ഒരു പരിധി വരെ കൂട്ടാവുന്നതാണ്.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളു.അമേരിക്കൻ ഫിലോസഫർ ആയ റാൽഫ് വാൾഡോ എമേഴ്സൺ പറഞ്ഞതുപോലെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2024 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2024 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2024 ലേഖനംകൾ
- വയനാട് ജില്ലയിൽ 26/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ