എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം

"എന്നു നിൻ തിരുനടയിൽ ഞാൻ എത്തിയോ, അന്നുമുതൽ എൻ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകു നൽകി നീ, പുത്തൻ കൂട്ടുകാരും പുത്തൻ വാക്കുകളും പുത്തൻ ലോകം എന്നിൽ തുറന്നു നീ "

                                   ധനുർദേവ്

                                          1B

*അമ്മ*

കുഞ്ഞികണ്ണുകൾ തുറന്നിടുന്നു

അമ്മതൻ സ്നേഹം അറിഞ്ഞിടുന്നു

അണയുന്നു ദു:ഖത്തിൻ കരിനാളങ്ങൾ

വിരിയുന്നു സന്തോഷപൂത്തിരികൾ

                           ബബിൻജിത്ത്

                                    1A

കുട

മഴയും വെയിലും ഏൽക്കാതെ

മാനം കാക്കും കുടയാണേ

മുത്തുകുടയും പട്ടുക്കുടയും

പല നിറങ്ങളിൽ ഉണ്ടേ

നിഴലായ് ഒപ്പമായ് കൂടെയുണ്ടേ

കുടവടിയിൽ പിടിച്ചാൽ ഒപ്പമുണ്ടേ.

                                   അമോലിക. ആർ.സുനിൽ

                                        1C

മാവിലെ കുരങ്ങന്മാർ

        ഒരു മാവിൽ കുറേകുരങ്ങന്മാർ താമസിച്ചിരുന്നു. മാമ്പഴം പറിച്ച് എറിഞ്ഞ് കളിക്കുന്നതായിരുന്നു അവരുടെ പണി. ഏയ്, മാമ്പഴം വെറുതെ പറിച്ച് കളയരുത്. അപ്പൂപ്പൻ കുരങ്ങൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ഒടുവിൽ മാവിലെ മാമ്പഴമെല്ലാം തീർന്നു.                     

                അപ്പോഴേക്കും കുരങ്ങന്മാർക്ക് വിശക്കാൻ തുടങ്ങി. "ശ്ശൊ! മാമ്പഴം ഉണ്ടായിരുന്നെങ്കിൽ പറിച്ച് തിന്നാ മായിരുന്നു, കുരങ്ങന്മാർ വിഷമത്തോടെ ഓർത്തു.

                            അവന്തിക.എസ്.എസ്.           

                      Std -I A

എൻ്റെ വീട്

കൂട്ടുകാരെ വരുന്നോ നിങ്ങൾ  

കൊണ്ട്  പോകാം ഞാൻ എൻ്റെ സ്വർഗ്ഗത്തിൽ

എന്നും എൻ സ്വർഗ്ഗമാം എൻ്റെ വീട്ടിൽ

അവിടെയുണ്ട് എന്നെക്കാത്ത് രണ്ട് ആട്ടിൻകുട്ടികൾ

ഞാൻ കളിച്ചു നടക്കും മുറ്റമുണ്ട് വീട്ടിൽ

നിങ്ങൾക്കാർക്കും ഇല്ലാത്ത നിധിയുണ്ട് വീട്ടിൽ എന്റെ അച്ഛൻ അമ്മയുമാണ് എൻറെ നിധി

കൂട്ടരെ വരുന്നോ നിങ്ങൾ

കൊണ്ടുപോകാം ഞാനെൻറെ സ്വർഗ്ഗത്തിൽ...

                                അനാമിക

                                        1B

സൈക്കിൾ

എൻെറ നല്ല സൈക്കിൾ.

എന്തു നല്ല സൈക്കിൾ.

ചുവപ്പ് നിറമുള്ള സൈക്കിൾ.

രണ്ട് ച(കമുള്ള സൈക്കിൾ.

എനിക്കിഷ്ടമുള്ള സൈക്കിൾ .

അർജുൻ.എ.ആർ.

1.സി. മുത്തശ്ശി

എന്റെ പൊന്നു മുത്തശ്ശി
പാട്ടുപാടി തന്നിടും
കഥ പറഞ്ഞു തന്നിടും
കൂടെ കളിച്ചിടും
കുസൃതി കാട്ടുമ്പോൾ
നറു പുഞ്ചിരിയായി
സ്നേഹമായി തലോടിടും
                      കീർത്തന. R. K
                         1C

പ്രളയം

                മഴ എന്നു കേൾക്കുമ്പോൾ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം വെള്ളം ഭൂമിയിൽ കൂടുംതോറും ആൾക്കാരുടെ വീടും കുടുംബവും ഒക്കെ നഷ്ടപ്പെടുകയാണ്.പ്രെളയം ഇന്ന് ഒരുപാട് പേരുടെ ജീവൻ എടുക്കുന്നു. ദാഹം അകറ്റാൻ നമ്മൾ വെള്ളം ആഗ്രഹിക്കുമ്പോൾ ജീവൻ കിട്ടാനായി ആ വെള്ളത്തെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.
                        Aharon christo
                         1C

തുള്ളിചാടും പുൽച്ചാടി പുല്ലിൽചാടും പുൽച്ചാടി പച്ചനിറത്തിൽ പുൽച്ചാടി അഴകുള്ളൊരു പുൽച്ചാടി

                     ദേവശ്രീ .ആർ.സ്
                     s.t.d -1  c
  • കുഞ്ഞിതത്ത*

വീട്ടിലുണ്ടൊരു കൂട്ടുകാരി പച്ചയുടുപ്പിട്ട കൂട്ടുകാരി കഥകൾ പറയും കൂട്ടുകാരി പാറിപ്പറക്കും കൂട്ടുകാരി തത്തിക്കളിക്കും കൂട്ടുകാരി അത്തി പഴം തിന്നും കൂട്ടുകാരി പറയൂ പറയൂ അവളാര് അവളാണെന്നുടെ കുഞ്ഞിതത്ത

                  ബബിൻജിത്ത്.S.A 
                             1 A

അമ്മ കോഴിയും കുഞ്ഞുങ്ങളും 🦃🐥🐥🐥🐥🐥

ഒരിടത്ത് ഒരു കോഴി അമ്മയ്ക്ക്  കുറേ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളോട് അമ്മ പറഞ്ഞു മക്കളെ തീറ്റ തേടി അമ്മ പോയി വരാം. എല്ലാവരും വഴക്ക് കൂടാണ്ട് ഇവിടെ ഇരിക്കണം.
അങ്ങനെ പറഞ്ഞുകൊണ്ട് അമ്മ കോഴി തീറ്റ തേടി പുറത്തുപോയി.
കുഞ്ഞുങ്ങളിൽ ഒരാൾ പറഞ്ഞു അമ്മ എന്നോട് പറഞ്ഞല്ലോ വരുമ്പോൾ സമ്മാനം കൊണ്ടുവരാമെന്ന്. അപ്പോൾ വേറൊരു കുഞ്ഞു കോഴി പറഞ്ഞു അമ്മ എന്നോടും പറഞ്ഞല്ലോ സമ്മാനം കൊണ്ടുവരാമെന്ന്. ഹായ് അമ്മ വരുമ്പോൾ സമ്മാനം കൊണ്ടുവരുമല്ലോ കുഞ്ഞുങ്ങൾ സന്തോഷത്തോടെ പറഞ്ഞു.
അങ്ങനെയിരിക്കുമ്പോൾ അതാ അമ്മ വരുന്നു. മക്കളെ ഞാൻ നിങ്ങളോരോ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ എനിക്ക് അതിന്റെ ഏതെങ്കിലും സാധനങ്ങൾ പറഞ്ഞു തരണം. നിറം പറഞ്ഞു തരണം. കുഞ്ഞുങ്ങൾ പറഞ്ഞ ആ ശരി അമ്മേ . ഒന്നാം കോഴിക്ക് കോഴിയമ്മ ചുവപ്പു പന്ത് കൊടുത്തു. അപ്പോൾ എല്ലാം കൂടി പറഞ്ഞു ചെമ്പരത്തിപ്പൂവിന്റെ ചുവപ്പ് നിറം. രണ്ടാം കോഴിക്ക് നീല പന്ത് കൊടുത്തു. നീലക്കുഴി പറഞ്ഞു ആകാശത്തിന്റെ നീല നിറം. മൂന്നാം കോഴി നിനക്ക് ഞാനൊരു മഞ്ഞപ്പന്ത് തരാം. കണിക്കൊന്ന പൂവിന്റെ മഞ്ഞനിറം.നാലാം കോഴി ഓടി വാ നിനക്ക് ഞാനൊരു വെള്ളപന്ത് തരാം. മുല്ലപ്പൂവിന്റെ വെള്ള നിറം. അഞ്ചാം കോഴി ഓടി വാ നിനക്ക് ഞാനൊരു പച്ചപ്പന്ത് തരാം. ഇലകളുടെ പച്ച നിറം. അങ്ങനെ കുഞ്ഞുങ്ങളെല്ലാം സന്തോഷത്തോടെ കളിക്കാൻ തുടങ്ങി. കോഴിയമ്മയ്ക്കും സന്തോഷമായി. 😊

Anupriya. P 1. C കവിത കുഞ്ഞാട് കിങ്ങിണിയുള്ളൊരു കുഞ്ഞാട് തുള്ളിച്ചാടും കുഞ്ഞാട് കൊമ്പുകളോന്നുമില്ലെന്നാലും കുറുമ്പ് കാട്ടും കുഞ്ഞാട് എൻ്റെ കൂടെ ഓടിക്കളിക്കും മൊട്ടത്തലയൻ കുഞ്ഞാട്. Aharon Christo 1C പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

പുള്ളി പുള്ളി കുപ്പായം
തുന്നിയതാരാ പൂമ്പാറ്റേ
നിന്നുടെ കൂടെ പോരാം ഞാൻ
പൂവുകൾ കണ്ടു രസിക്കാല്ലോ
തേനുണ്ട് രസിക്കാല്ലോ
പാറും വഴികൾ കാണാല്ലോ
എന്നോട് സ്വന്തം പൂമ്പാറ്റേ
                    അശ്വനി.എൻ
                  1C

എന്റെ മുത്തശ്ശി

എനിക്കുണ്ടൊരുമുത്തശ്ശി,

പല്ലില്ലാത്തൊരു മുത്തശ്ശി കഥപറയും കവിത പാടും പാടിയുറക്കും മുത്തശ്ശി ഒറ്റ കമ്പും ഊന്നി ഊന്നി പാടത്തുടൊരു മുത്തശ്ശി പല്ലില്ലാത്തൊരു വായതുറന്നു ചിരിച്ചു നടക്കും മുത്തശ്ശി എനിക്കുണ്ടൊരുമുത്തശ്ശി, പല്ലില്ലാത്തൊരു മുത്തശ്ശി കഥപറയും കവിത പാടും പാടിയുറക്കും മുത്തശ്ശി

          Aashini അഭിലാഷ്
                   1C

പൂങ്കോഴി അങ്കവാലുള്ളൊരു പൂങ്കോഴി. രണ്ടു കാലുള്ളൊരു പൂങ്കോഴി. കൊക്കര കൊക്കര പൂങ്കോഴി. കൂവിയുണർത്തും പൂങ്കോഴി.

           അനശ്വര അരുൺ
           1A

Rithuparna AR Std.. 1..A പൂമ്പാറ്റ

പൂമ്പാറ്റ പൂമ്പാറ്റ പുള്ളിയുള്ള പൂമ്പാറ്റ തേൻ നുകരും പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ പിടിയ്ക്കാൻ പോയാൽ ഓടി മറയും പൂമ്പാറ്റ കുഞ്ഞിക്കോഴി

കുഞ്ഞി കുഞ്ഞി കോഴി തത്തി നടക്കും കോഴി അരിമണി കൊത്തും കോഴി കിയോ കിയോ പാടും പുള്ളി പുള്ളി കോഴി

           Shivaniranjan
                 1A
  • അണ്ണാറക്കണ്ണനും പൂവാലൻ കിളിയും* പണ്ട് പണ്ട് കാട്ടിലുള്ള പുന്നാരപ്പുഴയുടെ തീരത്ത് ഒരു തേൻവരിക്ക പ്ലാവ് ഉണ്ടായിരുന്നു .ആ പ്ലാവിലാണ് കൂട്ടുകാരായ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും താമസിച്ചിരുന്നത്. അവർ ഉറ്റ കൂട്ടുകാരായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം തേൻവരിക്ക പ്ലാവിൽ ഒരു ചക്കയുണ്ടായി .ആ ചക്ക പഴുത്തു വന്നപ്പോൾ അണ്ണാറക്കണ്ണൻ പറഞ്ഞു "ഞാനാണ് ഈ ചക്ക ആദ്യം കണ്ടത് അതുകൊണ്ട് ഈ ചക്കയുടെ അവകാശി ഞാനാണ്" ഇതുകേട്ട് പൂവാലൻ കിളി പറഞ്ഞു "ഞാനാണ് ഈ പ്ലാവിൽ ആദ്യം താമസത്തിനു എത്തിയത് അതുകൊണ്ട് ഈ ചക്കയുടെ ഉടമസ്ഥാവകാശം എനിക്കാണ്". അങ്ങനെ അവർ തമ്മിൽ വഴക്കായി .പിറ്റേന്ന് കാട്ടിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടായി. ശക്തിയായി വീശിയ കാറ്റിൽ തേൻവരിക്ക ചക്ക ഞെട്ടറ്റുപുഴയിലേക്ക് വീണു. അത് നോക്കിനിന്ന അണ്ണാറക്കണ്ണനും പൂവാലൻ കിളിയും ഇളിഭ്യരായി പോയി . ഈ കഥയിൽ നിന്ന് നമുക്ക് എന്താണ് മനസ്സിലാകുന്നത് *അത്യാഗ്രഹം ആപത്ത്.*
                        AdithyanA. S
                               1A

എന്റെ നാട്

പൂക്കൾ തൻ ഗന്ധവും കുളിർകാറ്റും
 വീശിടുന്ന എന്റെ നാട്
കേര വൃക്ഷത്തിൽ ഭംഗിയും
വിഷുക്കണി കൊന്നയും
എല്ലാം ചേർന്നൊരു നാടാണ് എന്റെ നാട്
                       ശിവാനി
                            1C

അമ്മ

എന്റെ സ്നേഹമാണ് അമ്മ
എന്റെ ജീവനാണ് അമ്മ
എന്റെ ത്യാഗമാണ് അമ്മ
എന്റെ മോഹമാണ് അമ്മ
ആ അമ്മ തൻ മടിയിൽ തലചായ്ക്കാൻ ആണ് എനിക്ക് ഏറെ ഇഷ്ടം
               Aswin 
  വീട്
എന്റെ വീട് എന്റെ നല്ല വീട്
എന്റെ വീട് സ്നേഹവീട്
അമ്മയുള്ള സ്നേഹവീട്
അച്ഛനുള്ള സ്നേഹവീട്
അനിയൻ ഉള്ള സ്നേഹവീട്
സ്നേഹമുള്ള സ്നേഹവീട്
                      Riya
                          1A                 1C

പൂക്കൾ പൂവുകൾ പലതരം പലപല നിറത്തിൽ പലപല മണത്തിൽ പലപല ആകൃതിയിൽ ഒറ്റയായി കുലയായി കണ്ണിനേകും തെളിർമ മനസിനേകും കുളിർമ

                  Amolika. R. Sunil
                       1C

ദയാലുവായ കുട്ടി

               ഗ്രാമത്തിൽ നല്ലതുപോലെ മഴ ലഭിച്ച ഒരു മഴക്കാലമായിരുന്നു  അത്. പുഴയിൽ വെള്ളം നിറഞ്ഞു.  ഗ്രാമവാസികൾ സന്തുഷ്ടരായി.ദൈവങ്ങൾക്ക് വഴിപാടുകൾ നടത്തി അവർ മഴക്കാലം നന്നായി ആഘോഷിച്ചു.എന്നാൽ ഒരു കൂട്ടം ഉറുമ്പുകൾ ആകെ കഷ്ടത്തിലാക്കി. കനത്ത മഴ മൂലം ഉറുമ്പിൻകൂട് മിക്കവാറും മൂങ്ങാറായി. ജീവൻ തന്നെ അപകടത്തിലായി , കൂട് ഉപേക്ഷിച്ച് ഉണങ്ങിയ ഏതെങ്കിലും സ്ഥലം അന്വേഷിച്ച് പോകേണ്ടതായി വന്നു. അവ യാത്ര തുടങ്ങി. കഷ്ടം! അവ പുഴയുടെ തീരത്ത് കുടുങ്ങിപ്പോയി  മറുകര കടക്കാനാവാതെ കുഴങ്ങി. പുഴ കരകവിഞ്ഞ് ഒഴികുകയായിരുന്നു.
       
           രാമു കുറെ സമയമായി ഉറുമ്പിൻ കൂട്ടങ്ങളെ നോക്കി നിൽക്കുകയായിരുന്നു. അവ പുതിയ പാർപ്പിടം അന്വേഷ് പോവുകയാണെന്ന് അവ.     മനസ്സിലായി . അവൻ കുറെയധികം ഇലകൾ എടുത്ത് ചേർത്ത് പിരിച്ച് നീണ്ട ഒരു ചങ്ങാടം ഉണ്ടാക്കി  . പുഴയുടെ അക്കരയിക്കരയെത്തുന്ന വിധത്തിൽ അത് ഇട്ടു. ഒരു പാലം പോലെ അത് ഇരുകരകളേയും ബന്ധിപ്പിച്ച് കിടന്നു. അവൻ ഉറുമ്പുകളെ പാലം കടക്കുവാൻ സഹായിച്ചു. സന്തോഷത്തോടെ പാലം കടന്ന  ഉറുമ്പുകൾ പുതിയ താമസ സ്ഥലം അന്വേഷിച്ച് നടന്നുപോയി. 

ഗുണപാഠം: എല്ലാവരോടും ദയ കാണിക്കുക

           മേഘ്ന ഷിനു 
                 1 സി

കൊറോണ

                    ഒരു പേടിയോടുകൂടി മാത്രമേ എനിക്ക് കൊറോണ ദിവസങ്ങൾ ഓർക്കാൻ കഴിയുകയുള്ളൂ.  വീട്ടിൽ ചേച്ചിയും ആയും അനിയത്തിയുമായും ഒന്നും സംസാരിക്കാൻ പോലും കഴിയാത്ത ആ നാളുകൾ. ആ സമയത്ത് അമ്മയും അച്ഛനും മാത്രമാണ് എന്റെ അടുത്ത് ഒന്ന് വന്നിരുന്നത് തന്നെ. അതായിരുന്നു എനിക്ക് ഏറെ ആശ്വാസം നൽകിയിരുന്നത്. എന്റെ വീട്ടുകാരെ പോലും നാട്ടുകാർ അകറ്റിയിരുന്ന സമയം. ആകെ ഒരു ഏകാന്തത അനുഭവപ്പെട്ടു.  ഇനി ഒരിക്കലും ഇങ്ങനെ ഒരു കൊറോണ ഈ ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ
                    Aaradhya. M വിനീത് 
               1C

തേൻ കുരുവി

ചെല്ലക്കുരുവി തേൻകുരുവി എന്നുടെ കുടെ പോരുന്നോ കൂടുണ്ടാകാൻ ചകിരിതരാം വള്ളി തരാം ഞാൻ കമ്പു തരാം പാത്രം നിറയെ തേനും തരാം ചെല്ലകുരുവി തേൻകുരുവി എന്നുടെ കൂടെ പോരുന്നോ

ARJUN R S 1 C