മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ ചാലില്‍കുണ്ട് പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു
ചരിത്രം
1924ല്‍ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ
വീടിനോടു ചേര്‍ന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ
ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോള്‍ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളില്‍ പഠന
പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടര്‍ പരിശീലനവും സൈക്കള്‍ പരിശീലനവും നടത്തിവരുന്നു.
രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവര്‍ത്തനവും നടപ്പിലാക്കിവരുന്നു.
അധ്യാപകര്‍
ലീലാമ്മ ഡാനിയേല്‍(ഹെഡ്മിസ്ട്രസ്)'
==മാനേജ്മെന്റ്==
വേരേങ്ങല്‍ അലവി മുസ്ലിയാര്‍ ആയിരുന്നു ആദ്യത്തെമാനേജര്‍. ഇപ്പോള്‍ ആല്‍പറമ്പില്‍ മുഹമ്മദ്കുട്ടി ഹാജിയുടെ മകന്‍ യൂസഫ് ആണ് മാനേജര്‍.
മുന്‍കാല സാരഥികള്‍
ആദ്യകാല പ്രധാന അധ്യാപകന്‍ കിഴക്കില്ലത്ത് കരുണാകരന്‍ മാസ്ററര്‍ ആയിരുന്നു. പിന്നീട് ചേരാത്ത് ഗോപാലന്‍ മാസ്ററര്‍, അബ്ദുള്ള മാസ്ററര്‍, ലൈസമ്മ തോമസ് എന്നിവര്‍ ആ സ്ഥാനം വഹിച്ചു.