ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഒരുമിക്കാം അമ്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/ഒരുമിക്കാം അമ്മയ്ക്കായ് എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഒരുമിക്കാം അമ്മയ്ക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം അമ്മയ്ക്കായ്


ഒരു രാവ് പുലരുന്നു ഒരുമിച്ചു നീങ്ങാനായ്
ഒരു പുതു മർത്യനായ് നീങ്ങവേ ഭൂവിൽ
മരണം മുഖാമുഖം കണ്ടൊരാ മർത്യന്
ജാതിയും വേണ്ട മതവും വേണ്ട
പുതിയൊരു ജീവിതം സൃഷ്ടിക്കാനായ്
പുതിയൊരു മർത്യനായ് ജീവിക്കുവാൻ
ഒരു കേരളം കൂടെ
കണികാണുവാൻ മർത്യന്
പുതിയൊരു രാവ് വരുന്നുവെങ്കിൽ
ഇല പച്ച പൂ മഞ്ഞു തഴുകി
തലോടുന്ന സൗന്ദര്യ ഭൂമിയായ് മാറിടേണം
ശാന്തമായ് ഒഴുകുന്നു പുഴകളും നദികളും
ഒരു രാഗം പോലെ കാറ്റും തലോടുന്നു
ഒരു പുതു മർത്യനായ്
ഇനിമുതൽ ഈ ഭൂവിൽ ജീവിച്ചിടാം
ഒരു നേരം ഭക്ഷിക്കാൻ ഒരു പിടി അന്നമെങ്കിലും
കിട്ടുവാൻ പ്രാർത്ഥിച്ച മർത്യനുണ്ട് ഭൂവിൽ
കളവില്ല ചതിയില്ല ഇനിമുതൽ
ഭൂവിൽ ഒരുമിച്ചു നീങ്ങുവാനായ്
നവകേരളം സൃഷ്ടിക്കാനായ്
പുതിയൊരു മർത്യനായ്
ജീവിക്കുവാനായ്
ഉടുതുണി മാത്രമായ്
കരയിലേക്കെത്തിയ
ഒരുപാട് ജീവൻ നിലകൊള്ളുന്നു
കള്ളവും ചതിയും മറന്നുപോയ് മർത്യൻ
പുതിയൊരു ജീവിതം
സൃഷ്ടിക്കാം നമ്മുടെ
നാടിനായ് നവകേരള സൃഷ്ടിക്കായ്
നാടെങ്ങും വിളയട്ടെ പുതു ജീവിതം
   ജീവിതം ...............ജീവിതം......ജീവിതം.........

അർച്ചന ടി എസ്
8 A ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത