എ.എൽ.പി.എസ് കുന്നത്തറ
എ.എൽ.പി.എസ് കുന്നത്തറ | |
---|---|
വിലാസം | |
പഴയന്നൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | SEBIN |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രത്തിന്റെ താളുകളിൽ നിറമേറിയ ലിപികളിൽ വിപരീതമായ ഒരു കലാസാംസ്കാരികമാണ് പഴയന്നൂരിൽ ഉള്ളത് . ആര്യ ദ്രാവിഡ സംസ്കാരവും കൊച്ചി സംസ്കാരവും ഒത്തു ചേർന്ന തികഞ്ഞ വള്ളുവനാടൻ ഛായയും ചാലിച്ച ഈ മണ്ണിന് പടയാടുകളുടെയും കൂടിയാട്ടങ്ങുൾടെയും ചരിത്രം ഒരുപോലെ അവകാശപെടാനാവും . പഴയന്നൂരിലെ പ്രമുഖ സാമൂഹിയ പരിഷ്കർത്താവും ,പുരൊഗമന ചിന്താഗതിക്കാരനുമായ പടിഞ്ഞാറെ പുത്തൻവീട്ടിൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ ഒന്ന്,രണ്ട് ക്ലാസ്സ്‌കളോടെ പ്ലാഴി റോഡിൻറെ തെക്കു ഭാഗത്തായി 1912 ൽ ഈ വിദ്യാലയം ആരംഭിച്ചു. നിലവിലുള്ള കെട്ടിടം ചെറുതായതിനാലും , വിദ്യർത്ഥികളുടെ എണ്ണം കൂടി വന്നതിനാലും സ്ഥലസൗകര്യങ്ങൾ മതിയാകാതെ വന്നു.ആയതിനാൽ 1921 ൽ വടക്കു ഭാഗത്ത് അതായതു ഇന്നത്തെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിച്ചു. 1936 ൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീമതി ദേവകി അമ്മ കുന്നത്തറയിലുള്ള സാമ്പാവ സ്കൂളും എയ്ഡഡ് മലയാളം സ്കൂളും കൂട്ടി ചേർത്ത് ഒരു സ്കൂളായി പ്രവർത്തിക്കുന്നതിനുള്ള നിർദേശം വെക്കുകയും 1945 ൽ സുന്ദരയ്യർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയിരിക്കവേ ഈ സ്കൂളുകൾ കൂട്ടി ചേർക്കപെടുകയും ചെയ്തു .1946 ൽ നാലാം ക്ലാസും ആരംഭിച്ചു . ആരംഭകാലത്തെ അധ്യപകരെല്ലാം പുരോഗമന ചിന്താഗതിക്കാരും സാമൂഹ്യ പരിഷ്കർത്താക്കളും ,തദ്ദേശവാസികളും ആയിരുന്നു. ശമ്പളമോ മറ്റനുകൂല്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇവർക്ക് ' സമൂഹത്തിലെ നല്ലവൻ ' എന്ന പേര് മാത്രമാണുണ്ടായിരുന്നത് .ഓരോ വര്ഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വലിയ പുരോഗതി ദൃശ്യമായിരുന്നു. അക്കാദമിക രംഗങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വെന്നിക്കോടി പാറിച്ചുകൊണ്ട് ഈ വിദ്യാലയം പടവുകൾ ഓരോന്നായി വെട്ടി പിടിച്ചു. ഈ നാട്ടിലെ ഏതു കുട്ടികൾക്കും ഉയർന്ന കുടുംബത്തിലെ ആയാലും താഴ്ന്ന കുടുംബത്തിലെ ആയാലും വിദ്യാലയ പ്രവേശനത്തിന് രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നിരുന്നില്ല .ഏവരുടെയും ആശ്രയവും അഭിമാനവുമായി ഈ വിദ്യാലയം പഴയന്നൂരിൻറെ അഭിമാനമായി നില കൊണ്ടു .