ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2023-24
പ്രവേശനോൽസവം 2023-24
2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ 70കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ശോഭ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എബി മാത്യു എന്നിവർ പങ്കെടുത്തു. ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ,പ്രിൻസിപ്പൽ ശ്രീ. ഈശ്വരൻ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സേതു മാധവൻ എന്നിവർ നവാഗതർക്കായി ആശംസകൾ അർപ്പിച്ചു. ബഹുമാനപ്പെട്ട എം. എൽ. എ. ശ്രീ. രമേശ് ചെന്നിത്തല എം എൽ എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ താക്കോൽദാന ചടങ്ങ് നടത്തി.
പരിസ്ഥിതിദിനാചരണം
ജൂൺ 5 പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് എസ്. പി. സി.യുടെ മധുരവനം പദ്ധതി പ്രകാരം പേര, ചാമ്പ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയുടെ തൈകൾ നട്ട് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാവിൻ തൈകൾ വിതരണം ചെയ്ത് എൻ. എസ്സ്. എസ്സിന്റെ മാമ്പഴക്കാലം പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം തന്നെ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
മാത്‍സ് ക്ലബ്ബ്
2023 - 24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസും ഗണിത അധ്യാപികയുമായ ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. അർച്ചന ദേവി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീമതി. അർച്ചന ദേവി ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ഷംന ഇ. ആശംസകൾ അർപ്പിച്ചു.
ഗണിതോത്സവം
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 26 തിങ്കളാഴ്‍ച ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. സിന്ധുമോൾ എസ്. സി., ശ്രീമതി. ശ്രീലേഖ എസ്., ശ്രീമതി. സിന്ധുകുമാരി പി. എസ്. എന്നിവർ ആശമസകൾ അർപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, യു.പി. വിഭാഗം ഗണിത മാഗസിൻ, ഗണിത മോഡലുകൾ എന്നിവയുടെ പ്രദർശനം നടത്തി. ഗണിതപ്പാട്ട്, ഗണിത നാടകം, ഗണിത കസേരകളി, ഗണിത ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
ഹിന്ദി ക്ലബ്ബ്
ജൂലൈ 31 പ്രേംചന്ദ് ജന്മദിനത്തിൽ അദ്ദേഹത്തിന്റെ നോവൽ, കഥകൾ, കഥാപാത്രങ്ങൾ അരങ്ങിലെത്തി. പോസ്റ്റർ, രചന, ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി .
സെപ്തംബർ 14 ഹിന്ദി ദിവസം സ്പെഷ്യൽ അസംബ്ലിയോട് കൂടി തുടക്കം കുറിച്ചു. ഹിന്ദി ക്വിസ്, ഹിന്ദി ഗ്രൂപ്പ് സോങ്ങ്, എക്സിബിഷൻ, രചനാ മത്സരങ്ങൾ നടത്തി.
ഫെബ്രുവരി 28 സുരീലി ഹിന്ദി ഉത്സവം നടത്തി. കുട്ടികളുടെ കലാപരിപാടികൾ, എക്സിബിഷൻ നടത്തി.
സ്പോർട്സ് ക്ലബ്ബ് 2023-24 - വായിക്കുക
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം - വായിക്കുക