Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയ‍ങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു

എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിര‍ഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു.

ഓരോ ക്ലബ്ബിൻെ്റയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളുടെ ഫലങ്ങളും പോസ്റ്ററുകളായി സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിലും ക്ലാസ്സ് ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് വരുന്നു.

വിവിധ മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും മത്സരങ്ങളും സ്കൂൾ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തി വയ്ക്കുകയും ഓരോ ക്ലബ്ബിൻെ്റയും കൺവീനർമാരെ എസ്.ആർ.ജി. യോഗത്തിൽ അറിയിക്കുകയും ചെയ്യാറുണ്ട്.

ക്ലബ്ബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഭാഷ ക്ലബ്ബ്
ആരോഗ്യ ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക, ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാ പരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിൻ്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുക, ശില്പശാലകൾ സംഘടിപ്പിക്കുക, പതിപ്പുകൾ, മാഗസീനുകൾ, ചിത്രരചനാ മത്സരം, കവിതാ രചന, കഥാരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ എന്നിവയൊക്കെയായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ട് പോകുന്നു ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. ഇതിനോടൊപ്പം വായനാ ചങ്ങാത്തം,ബഡിംഗ് റൈറ്റേർസ് എന്നീ പരിപാടികളും നടത്തി വരുന്നു.

ഇന അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലറായ സി.കെ.അനിതയുടെ അധ്യക്ഷതയിൽ സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.ജോസ് സ്റ്റീഫൻസർ നിർവഹിച്ചു.ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

വിദ്യാരംഗം സ്കൂൾ സർറ്റോത്സവം മികച്ച രീതിയിൽ നടന്നു. ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ചിത്രരചനയിൽ അമന്യ (ആറാം തരം) പങ്കെടുക്കുകയുണ്ടായി.കൂടാതെ വാങ്മയം ഭാഷാ പരീക്ഷയിലും നമ്മുടെ സ്കൂളിലെ കട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ക്ലബ്ബ്

5, 6, 7 ക്ലാസിലെ ഗണിതത്തിൽ താൽപര്യമുള്ള 50 കുട്ടികൾ ഉൾകൊള്ളുന്ന Maths club 4/8/2023 ന് രൂപീകരിച്ചു.

സെക്രട്ടറി- ആയി അർണ്ണ വ് പിവി 7 A

ജോയിൻ്റ് - ആരാധ്യഎം - 7 B തെരഞ്ഞെടുത്തു 5 അംഗ എക്സ്ക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടി ചേരാറുണ്ട്. വിവിധ പ്രവർത്തനങ്ങൾ '(ക്വിസ്, പസിൽ , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമ്മാണം) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സബ്ജില്ല, ഗണിത മേളയിൽ ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു overall രണ്ടാം സ്ഥാനംനേടാൻ കഴിഞ്ഞു.

സാമൂഹ്യശാസ്ത്രക്ലബ്ബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.നൂറിലധികം വർഷമുള്ള സ്കൂളിൻെ്റ ചരിത്രം വളരെയധികം ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിട്ടുണ്ട്. എൽ.പി.,യു.പി. ക്ലാസുകളിൽ സ്വാതന്ത്ര്യദിനപതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യസമര ചരിത്രങ്ങളിലേക്കുള്ള തിരനോട്ടമായിരുന്നു. ഓരോ പതിപ്പും കൂടാതെ വിപുലമായ രീതിയിൽ തന്നെ പ്രശ്നോത്തരി മത്സരവും നടത്തിയിട്ടുണ്ട്. കേരളത്തിലെ കാർഷിക രംഗത്തിൻെ്റ അവസ്ഥ ശരിയായ രീതിയിൽ മനസ്സിലാക്കുവാനായി സർവ്വേറിപ്പോർട്ടിൻെ്റ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളിലായി സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൃഷികളിൽ ആഭിമുഖ്യം വളർത്താൻ ഇത്തരം സെമിനാറുകൾ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. ഓരോ നാടിൻെ്റയും പ്രാദേശിക ചരിത്രം നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കുട്ടികളിൽ അന്വേഷണത്വര ഉണ്ടാക്കുന്നതോടൊപ്പം ഗവേഷണ ബുദ്ധ്വാ സമീപിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.സബ് ജില്ല സാമൂഹ്യശാസ്ത്ര മേളകളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങൾ വ്യത്യസ്ഥ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തുന്ദ്രാ മേഖലകളുള്ള നിശ്ചല മാതൃകകൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ അതിൻേ്റതായ പ്രാധാന്യത്തോടുകൂടി തന്നെ ആചരിച്ചുവരുന്നുണ്ട്. പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പോസ്റ്റർ, കുറിപ്പ്, ക്വിസ് മത്സരങ്ങൾ എന്നിവ സമയാസമയങ്ങളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്