പാലേരി എൽ പി എസ്/കുഞ്ഞെഴുത്തുകൾ
എന്റെ പൂന്തോട്ടം
എനിക്ക് ഒരു കൊച്ചു പൂന്തോട്ടം ഉണ്ട്. അതിൽ നിറയെ പലനിറത്തിലുള്ള പൂക്കളുണ്ട്. രാവിലെ പൂന്തോട്ടത്തിൽ ചെന്ന് നോക്കും. ഏതൊക്കെ പൂക്കളാണ് വിരിഞ്ഞതെന്ന്. ചില പൂക്കൾക്ക് നല്ല മണമാണ്. പല നിറത്തിലുള്ള പൂമ്പാറ്റകൾ പൂക്കളിൽ തേൻ നുകരാൻ വരാറുണ്ട്. എനിക്ക് എന്റെ പൂന്തോട്ടം വളരെ ഇഷ്ടമാണ്.
. മിൻഹ ഫാത്തിമ (1 STD)
. തോണി
തോണി തോണി തോണി
വെള്ളത്തിലോടും തോണി
തുഴകൊണ്ടോടും തോണി
തോണി തുഴഞ്ഞു കളിക്കലോ
കാഴ്ചകൾ കണ്ട് രസിക്കലോ
. നവന്യ ഉത്തമൻ (1STD)
. ഹായ് ഓട്ടട
ഞാൻ ഓട്ടട. ആവി പറക്കുന്ന ഓട്ടട കണ്ട് ഉണ്ണിക്കുട്ടന്റെ വവായിൽ വെള്ളമൂറി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.''ഹായ് ഓട്ടട ''
. അഷ്മിത് ധനേഷ് (1STD)
. എന്റെ ക്രിസ്മസ്
ഹയ്യട ഹയ്യാ നാടൊട്ടുക്കും
നക്ഷത്രത്തിൻ കളിയാട്ടം
അമ്പട കണ്ടോ വീടുകൾ തോറും
ക്രിസ്മസ് ട്രീയുടെ ചാഞ്ചാട്ടം
ഹാപ്പി ക്രിസ്മസ് വന്നണയുന്നു
തപ്പടി തകിലടി പാപ്പച്ചാ...
. വൈനവ് പ്രജൂൺ (1STD)