സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച് സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവം ആഗസ്റ്റ് 9- 12 വരെ സംഘടിപ്പിച്ചു.ആഗസ്റ്റ് 9-ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം വായിക്കുകയും, ആഗസ്റ്റ് 10-ന് ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും ചെയ്തു.ആഗസ്റ്റ് 11-ന് ഫ്രീഡം കോർണർ സ്കൂളിൽ തയ്യാറാക്കി. സ്കൂളിൽ നൽകിയ റോബോട്ടിക് കിറ്റിന്റെ സഹായത്താൽ ആർഡിനോ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ, ഫ്രീ അനിമേഷൻ സോഫ്റ്റ്വെയറായ റ്റ്യുപി ട്യൂബ് ഡെസ്ക്, ഓപ്പൺ ട്യൂൺസ് എന്നിവ ഉപയോഗിച്ചുള്ള വിവിധ അനിമേഷനുകൾ, സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകളും എൽ കെ അംഗങ്ങൾ പ്രദർശിപ്പിച്ചു.
ആഗസ്റ്റ് 15 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് 2023 ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് അവസരം ലഭിച്ചു. വിജ്ഞാനത്തിന്റെ നിറകാഴ്ചകൾ തന്നെയായിരുന്നു.
ഫ്രീഡംഫെസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകൾ



