ജി.എച്.എസ്.എസ്.കുമരപുരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ '

  • പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ ‍സ്ഥിതിചെയ്യുന്നു.

കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം

ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

പാലക്കാട് ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-2017Ghsskumarapuram



പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.

ചരിത്രം

1973 ‍നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്ര‍ന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നടത്തി

ഭൗതികസൗകര്യങ്ങള്‍
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
മുന്‍ സാരഥികള്‍
സി.ആര്‍.കൃഷ്ണന്‍ -1976-78
പി.കുട്ടിശങ്കരമേനോന്‍-1978-81
സി.ആര്‍.വെങ്കിട്ടരാമന്‍-1981-84
പി.പി,യതീന്ദ്രന്‍-1984-86
ജെ.ജയ-1986-1990
കെ.കെ.ഏലമ്മ-1990-1991
ബി. കൃഷ്ണമ്മ-1991-1993
ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96
ആര്‍.സരോജിനിയമ്മ-1996-97
നിര്‍മ്മലദേവി-1997-98
എം.പി.ഇന്ദിരാദേവി-1998-99
കെ.വി.രാധ-1999-2000
ഇ.ശ്രിദേവി-2000-01
പി.സി.ഉമാദേവി-2001-04
കെ.എന്‍.വാസുദേവന്‍-2004-07 ‌
പരിമളം-2007-2009
മേഴ്സി ജോസഫ്-2009-2011
ചിദംബരന്‍ 2011-2014


2016-17 പ്രവര്‍ത്തനങ്ങള്‍

പ്രവേശനോല്‍സവം 2016-17 1-6-2016

,

ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ 8th ലെ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA യുടെ നേത്യത്വത്തില്‍ ഘോഷയാത്ര നടത്തി.എല്ലാ കുട്ടികള്‍ക്കും പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോണ്‍സര്‍ ചെയ്തു തന്ന ലഡു വിതരണം നടത്തി.അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി

പരിസ്ഥിതി ദിനാഘോഷം (5-6-2016)

,

,

ലോകപരിസ്ഥിതി ദിനം ജൂണ്‍ 6-നു് പ്രത്യേക അസ്സംബ്ലിയോടെ ആചരിച്ചു.അസ്സംബ്ലിയില്‍ പി.ടി.എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ സാജുമാഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.എട്ടാം ക്ലാസ്സ് കുട്ടികള്‍ പരിസ്ഥിതിഗാനമാലപിച്ചു.തുടര്‍ന്നു കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും,പരിസ്ഥിതിദിന റാലിയും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്കൂള്‍ മുറ്റത്തു് വൃക്ഷത്തൈ നട്ടു.വിദ്യാര്‍ത്ഥികള്‍ക്കു് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുടര്‍ന്നു നടന്ന പരിസ്ഥിതിദിന ക്ലാസ്സ് സ്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ സാജുമാഷ് നയിച്ചു.
ക്ലാസ്സ് പി.ടി.എ പത്താം ക്ലാസ്സ്

  പത്താം തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ജൂണ്‍ 6-നു് സ്കൂളില്‍ നടത്തി.ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും രക്ഷിതാക്കളുടെ അഭിപ്രായം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും യോഗത്തില്‍ ധാരണയായി.



വായനാദിനം
ജൂണിലെ വായനാവാരത്തോടനുബന്ധിച്ചു് സ്കൂളില്‍ വ്യത്യസ്തതയുള്ള പ്രവര്‍ത്തനങ്ങളാണു് ഇത്തവണ നടത്തിയതു്. ജൂണ്‍ 19-നു് രാവിലെ നടന്ന പ്രത്യേക അസ്സംബ്ലിയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് വായനാദിന സന്ദേശം പകര്‍ന്നു. വായനയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്ന അര്‍ത്ഥഗര്‍ഭമായ ഒരു പ്രസംഗം ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പ്രിയ അസ്സംബ്ലിയില്‍ നടത്തി. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങള്‍ ശേഖരീപുരം ഗ്രന്ഥശാല സന്ദര്‍ശിച്ചു.വെള്ളിയാഴ്ച സ്കൂളില്‍ സാഹിത്യക്വിസ് നടത്തി.


വായനാദിനത്തില്‍ ക്യാഷ് അവാര്‍ഡ് വിതരണം


ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സ്കൂളിന്റെ അഭിമാനമായ S.അഭിജിത്തിനും ഒമ്പതു് എ പ്ലസ്സുകള്‍ നേടിയ ബിബിന്‍.,ഹരികൃഷ്ണന്‍.കെ എന്നിവര്‍ക്കു് ഗ്രന്ഥശാലാ ഭാരവാഹികള്‍ കാഷ് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. ശേഖരീപുരം ഗ്രന്ഥശാലയില്‍ സായാഹ്നക്ലാസ്സില്‍ പങ്കെടുത്തു വിജയിച്ച സ്കൂളിലെ മുഴുവന്‍‍ കുട്ടികള്‍ക്കും ഗ്രന്ഥശാലാ അധികൃതര്‍ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു.ജില്ലാ പഞ്ചായത്തു് വിദ്യാഭ്യാസ സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനുമോള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

എസ് .അഭിജിത്തിന് സ്വര്‍ണ്ണ നാണയം


SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സ്കൂളിന്റെ അഭിമാനമായ എസ്.അഭിജിത്തിന് ഇന്‍സ്റ്റ്റുമെന്റേഷന്‍ ജീവനക്കരനായ രാജേഷിന്റെ നേതൃത്ത്വതില്‍ പത്ത് പൂര്‍വ വിദ്യാര്‍തികള്‍ കൂടി സ്വര്‍ണ്ണ നാണയം സമ്മാനിച്ചു

.


ഗൃഹസന്ദര്‍ശനം
ഗൃഹസന്ദര്‍ശനം പത്താംക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ഗൃഹാന്തരീക്ഷം നേരിട്ടു മനസ്സിലാക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഗൃഹസന്ദര്‍ശനം സ്കൂളിലെ അദ്ധ്യാപകര്‍ സംഘങ്ങളായി ഇത്തവണയും തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതു്.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=228617" എന്ന താളിൽനിന്ന് ശേഖരിച്ചത്