സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-12-2009 | Silpa |
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
ഞങ്ങളും ബ്ലോഗ് സ്പോട്ടാ....
കുട്ടികളുടെ രചനകളെ ഉള്പ്പെടുത്തി ബ്ലോഗുലകം തീര്ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല് ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള് കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.
താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു
പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്, സി.ജാക്വലിന്, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക