എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ക്ലബ്ബുകൾ/വിദ്യാരംഗം
വായന ക്ലബ്ബ്
**************
വായനയോടും പുസ്തകങ്ങളോടും ഉള്ള കുട്ടികളുടെ താൽപ്പര്യം പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വായന ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ കുട്ടികൾക്കും ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. ഓരോ ക്ലാസ് അധ്യാപകരുടെയും വിദ്യാർത്ഥി ലൈബ്രറേറിയന്മാരുടെയും സഹായത്തോടെയാണ് സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വ കാർഡിലും സമയബന്ധിതമായി രേഖപ്പെടുത്താറുണ്ട്.
കൂടാതെ വായനാദിനം ,ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ അതിവിപുലമായി ആചരിക്കുന്നു. ക്വിസ്, ഡോക്യുമെൻററി പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം , കഥാപാത്രങ്ങളായി വേഷമിടൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഈ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. അസംബ്ലിയിൽ എല്ലാദിവസവും 'സാഹിത്യകാരനെ പരിചയപ്പെടുത്തൽ' എന്ന സെഷൻ ഉൾപ്പെടുത്തി വിജയകരമായി തുടരുന്നു.
ക്ലാസ് ലൈബ്രറി
"""""""""""""”""""""""""""""""
വിദ്യാലയത്തിലെ പൊതുവായ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായും മറ്റും കൊണ്ടുവരുന്ന പുസ്തകങ്ങളും റീഡിങ് കാർഡുകളും ആണ് ക്ലാസ്സ് ലൈബ്രറികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ സ്റ്റുഡൻറ് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യഥേഷ്ടം ഇവ എടുത്ത് വായിക്കാവുന്നതാണ്.കുട്ടികൾക്കിടയിൽ വായനാശീലം വളർത്താൻ ക്ലാസ് ലൈബ്രറികൾ വളരെയധികം സഹായകമായിട്ടുണ്ട്.