സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് കവടിയാർ. ഇത് കിഴക്കേകോട്ടവരെ നീളുന്ന രാജവീഥിയുടെ തുടക്കസ്ഥലമാണ്. വെള്ളയമ്പലം, പേരൂർക്കട എന്നീസ്ഥലങ്ങൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

കവടിയാർ കൊട്ടാരം എന്ന പ്രധാന കെട്ടിടം കവടിയാറിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വിലകൂടിയ അപ്പാർട്ടുമെന്റുകൾ നിന്നിരുന്ന സ്ഥലമാണിത്. കവടിയാർ മുതൽ വെള്ളയമ്പലം വരെയുള്ള റോഡ് വളരെ നന്നായി പരിപാലിച്ചുപോരുന്നു.

കവടിയാറിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ ഇവയാണ്

   പേരൂർക്കട കവലവഴി തെന്മലയ്ക്ക് പോകുന്ന റോഡ്, അമ്പലമുക്ക് വഴി
   പട്ടം കവല വഴി പട്ടത്തിന് പോകുന്ന റോഡ്, കുറവൻകോണം വഴി
   പിഎംജി ടിടിസി റോഡ്

പ്രധാന സ്ഥലങ്ങൾ

   കവടിയാർ കൊട്ടാരം
   രാജ്ഭവൻ
   ക്രൈസ്റ്റ് നഗർ സ്ക്കൂൾ
   ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബ്
   ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബ്
   നിർമ്മല ഭവൻ ഹയർസെക്കന്ററി സ്ക്കൂൾ
   സാൽവേഷൻ ആർമി കോംപ്ലക്സ്
   സാൽവേഷൻ ആർമി സ്ക്കൂൾ
   എസ് ഐ ക്വീൻസ്വേ പോയന്റ്സ് അപ്പാർട്ട്മെന്റുകൾ
   ഹീര അപ്പാർട്ട്മെന്റ്സ്
   യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി